photo: Getty Images
ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഓറഞ്ച് പട പുറത്തെടുത്തത്. അമേരിക്കയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായും നെതര്‍ലന്‍ഡ്സ് മാറി. ഡച്ച് പടയുടെ വിജയത്തിന് പിന്നില്‍ അവരുടെ ഫുള്‍ ബാക്കായ ഡെന്‍സല്‍ ഡംഫ്രിസിന്റെ റോള്‍ നിര്‍ണായകമായിരുന്നു.
10-ാം മിനിറ്റില്‍ ഡച്ച് പട ആദ്യ ഗോളടിക്കുന്നത് മുന്നേറ്റത്തിനൊടുക്കം ഡെഫ്രിസിന്റെ ക്രോസ്സില്‍ നിന്നാണ്. പെനാല്‍റ്റി ബോക്സില്‍ നിന്ന് ഡീപേ മികച്ചൊരു ഷോട്ടിലൂടെ വലകുലുക്കി. ബ്ലിന്‍ഡിലൂടെ നെതര്‍ലന്‍ഡ്സ് രണ്ടാം ഗോളടിക്കുന്നതും ഡംഫ്രീസ് നല്കിയ പാസില്‍ നിന്നാണ്. ഡിഫന്‍ഡര്‍മാരെ മറികടന്ന് ഡംഫ്രിസ് നല്കിയ പാസ് ഓടിയെത്തിയ ബ്ലിന്‍ഡ് വലയിലെത്തിക്കുകയായിരുന്നു.
തിരിച്ചടിക്കാന്‍ യു.എസ്.എ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. മക്കെന്നിയുടെ ഹെഡര്‍ ഡച്ച് ഗോള്‍കീപ്പര്‍ നെപ്പോര്‍ട്ട് തട്ടിയകറ്റി. റീബൗണ്ട് വന്ന പന്തില്‍ നിന്നുള്ള ടിം റീമിന്റെ ശ്രമം ഗോള്‍ലൈനില്‍ നിന്നാണ് ഡംഫ്രിസ് തട്ടിയകറ്റിയത്. ഒടുക്കം 81-ാം മിനിറ്റില്‍ ഗോള്‍ പട്ടികയില്‍ കൂടി ഇടം പിടിച്ച് ഡംഫ്രിസ് ഡച്ച് പടയുടെ ഹീറോയായി മാറി. ഈ ലോകകപ്പില്‍ ഒരു മത്സരത്തില്‍ മൂന്ന് ഗോളുകളില്‍ പങ്കാളിയാവുന്ന ആദ്യ താരം കൂടിയാണ് ഡംഫ്രിസ്.
Content Highlights: Netherlands into quarter-finals after Dumfries volley caps win against US
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..