പുതിയ ലോകകപ്പ്,പുതിയ എതിരാളികള്‍; അതേ ഒച്ചാവോ


photo:Getty Images

താരപകിട്ടുകളുമൊന്നുമില്ലാതെയാണ് മെക്‌സിക്കോ സംഘം കഴിഞ്ഞ കുറച്ചുകാലങ്ങളിലായി ലോകകപ്പിനെത്താറുളളത്. അത്ര ഗംഭീരമായ പ്രകടനമൊന്നും കാഴ്ചവെക്കാറുമില്ല. എന്നാല്‍ എതിരാളികള്‍ക്ക് അത്ര പെട്ടെന്ന് കീഴ്‌പെടുത്താനും സാധിക്കാറില്ല. അതിന് കാരണം ഗോള്‍ബാറിന് കീഴിലെ ഒച്ചാവോ എന്ന മനുഷ്യന്റെ സാന്നിധ്യമാണ്. അയാളെ കീഴടക്കാതെ മെക്‌സിക്കോ സംഘത്തെ പരാജയപ്പെടുത്താനാകില്ല. എത്ര മികച്ച ഷോട്ടുകളുതിര്‍ത്താലും ഒച്ചാവോ തട്ടിയകറ്റും. അത് മറികടക്കുകയെന്നത് മെക്‌സിക്കോയുടെ എല്ലാ എതിരാളികളും കാലാകാലങ്ങളായി നേരിടുന്ന വെല്ലുവിളികളാണ്.

ഖത്തറിലും പതിവുകളൊന്നും തെറ്റിയില്ല. ചോരാത്ത കൈകളുമായി അയാള്‍ മെക്‌സിക്കന്‍ പ്രതിരോധത്തിലെ ഉറച്ച സാന്നിധ്യമായി മാറി. പോളണ്ടിന്റെ മുന്നേറ്റങ്ങളെല്ലാം അയാള്‍ വിഫലമാക്കി. അയാളെ എങ്ങനെയാണ് മറികടക്കുകയെന്ന ആശങ്കയില്‍ അവര്‍ വീര്‍പ്പുമുട്ടുന്ന കാഴ്ചയാണ് മൈതാനത്ത് കാണാനായത്. ഒടുക്കം 57ാം മിനിറ്റില്‍ പോളണ്ടിനനുകൂലമായി പെനാല്‍റ്റിയും വിധിച്ചു. സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഗോളടിക്കാന്‍ ഒരുങ്ങി നിന്നു. ലോകഫുട്‌ബോളില്‍ തന്നെ ഏറ്റവും അപകടകാരിയായ ലെവന്‍ഡോവ്‌സ്‌കി അനായാസം പന്ത് വലയിലാക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഒച്ചാവോ അവിടേയും നെഞ്ചും വിരിച്ചു നിന്നു. പിന്നെയെല്ലാം തനിയാവര്‍ത്തനം. ലെവന്‍ഡോവ്‌സികിയുടെ ഉഗ്രന്‍ ഷോട്ട് ഒച്ചാവോ തട്ടിയകറ്റി. ഗാലറികളില്‍ അലയടിച്ച മെക്‌സിക്കന്‍ തിരമാലകള്‍ക്കുനടുവില്‍ ആ 37-കാരന്‍ ഉറച്ചുനിന്നു.ലോകകപ്പിലെ ഓര്‍മചിത്രങ്ങളില്‍ ഒച്ചാവോയും അയാളുടെ സേവും നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് 2014 ലോകകപ്പില്‍ ഒച്ചാവോ നടത്തിയത്. നെയ്മറും ഫ്രഡും ഓസ്‌കാറും അടങ്ങുന്ന കാനറികളുടെ മുന്നേറ്റങ്ങളെ അയാള്‍ ഒറ്റയ്ക്ക് തടുത്തിട്ടു.അമാനുഷികത തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ഒച്ചാവോയുടെ പ്രകടനം. ആറോളം സേവുകള്‍ നടത്തിയ ഒച്ചോവ ബ്രസീലിന്റെ എല്ലാ ആക്രമണങ്ങളുടേയും മുനയൊടിച്ചു. വലത്തും ഇടത്തും പറന്നിറങ്ങിയ ഒച്ചോവയുടെ അത്ഭുതപ്രകടനം ആ ലോകകപ്പിലെ തന്നെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു.

1970-ലോകകപ്പിലെ ഗോര്‍ഡന്‍ ബാങ്ക്‌സിന്റെ സേവുകളുമായി പലരും ഒച്ചാവോയുടെ പ്രകടനത്തെ താരതമ്യപ്പെടുത്തി. തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച മത്സരമായാണ് ഒച്ചാവോ അന്ന് അതിനെ വിലയിരുത്തിയത്. 2018- ലോകകപ്പിലും ഒച്ചാവോ പതിവ് പ്രകടനം തുടര്‍ന്നു. ജര്‍മനിയ്‌ക്കെതിരേ ഒമ്പത് സേവുകളാണ് നടത്തിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം തുടര്‍ന്ന ഒച്ചാവോ കായികപ്രേമികളുടെ മനം കവര്‍ന്നാണ് മടങ്ങിയത്.

ഇക്കുറിയും ഗോള്‍ ബാറിന് കീഴില്‍ ചലിപ്പിക്കാനാവാത്ത മഹാപര്‍വ്വതം പോലെ ഒച്ചാവോ നില്‍ക്കുകയാണ്. ഗോള്‍രഹിതമായ ആദ്യ മത്സരത്തില്‍ അയാള്‍ തന്റെ നയം വ്യക്തമാക്കി കഴിഞ്ഞു. സ്‌റ്റേഡിയം 974-ല്‍ ആ 13-ാം നമ്പറുകാരന്‍ ചരിത്രം ആവര്‍ത്തിച്ചുകഴിഞ്ഞു. മെക്‌സിക്കന്‍ സ്വപ്‌നങ്ങളേയും ആവാഹിച്ച് ഒച്ചാവോ നിറഞ്ഞുനില്‍ക്കുന്നു.

Content Highlights: Mexico goalkeeper Guillermo Ochoa performance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented