മത്സരത്തിനിടെ ആന്ദ്രെ ഗ്വർദാദോയും ലയണൽ മെസ്സിയും | Photo: twitter/ fifa world cup
ദോഹ: ജെഴ്സി നിലത്തിട്ട് ചവിട്ടിയെന്ന വിവാദത്തില്‍ ലയണല്‍ മെസ്സിക്ക് പിന്തുണയുമായി മെക്സിക്കന്‍ ക്യാപ്റ്റന്‍ ആന്ദ്രെ ഗ്വര്‍ദാദോ. തനിക്ക് മെസ്സിയെ നന്നായി അറിയാമെന്നും വിയര്‍ത്ത് നനഞ്ഞ
ജെഴ്സി നിലത്തിടുന്നത് പതിവാണെന്നും അദ്ദേഹം പറഞ്ഞു. ഡ്രസ്സിങ് റൂമില്‍ എന്താണ് സംഭവിക്കുന്നതെന്ന് വിവാദമുണ്ടാക്കിയ ബോക്സര്‍ കനേലോ അല്‍വാരസിന് അറിയില്ലെന്നും ഗ്വര്‍ദാദോ പറഞ്ഞു. അര്‍ജന്റീന- മെക്സിക്കോ മത്സരത്തിന് പിന്നാലെ മെസ്സിക്കെതിരേ ഭീഷണിയുമായി അല്‍വാരസ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ഗ്വര്‍ദാദോയുടെ പ്രതികരണം.
വിയര്‍പ്പ് പറ്റി നനഞ്ഞ ജെഴ്സി അത് എതിരാളിയുടേയോ, സ്വന്തം ജെഴ്സിയോ ആകട്ടെ നിലത്തിടുന്നതാണ് പതിവെന്ന് മെസ്സിയെ പിന്തുണച്ചുകൊണ്ട് ആന്ദ്രെ ഗ്വര്‍ദാദോ പറഞ്ഞു. ആ ജെഴ്സി എന്റേതായിരുന്നു. മെസ്സിയുമായി കൈമാറ്റം ചെയ്തതാണ്. ഡ്രസ്സിങ് റൂം എന്താണെന്ന് കനേലോ അല്‍വാരസിന് അറിയില്ലെന്നും ഇത് വളരെ ബാലിശമായാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, മെക്സിക്കോക്കെതിരായ മത്സരം വിജയിച്ച് പ്രീ ക്വാട്ടര്‍ സാധ്യതകള്‍ ഉയര്‍ത്തിയതിന് പിന്നാലെ ഡ്രസ്സിങ് റൂമില്‍ മെസ്സിയും സംഘവും നടത്തുന്ന ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ സമയം മെക്സിക്കോയുടെ ജെഴ്സിയും പതാകയും മെസ്സി നിലത്തിട്ട് ചവിട്ടിയെന്നായിരുന്നു ആരോപണം. ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചാണ് കനേലോ അല്‍വാരസ് ആരോപണവുമായി രംഗത്തെത്തിയത്.
'ഞങ്ങളുടെ കൊടിയും ജെഴ്സിയും ഉപയോഗിച്ച് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ', അല്‍വാരസ് ട്വീറ്റ് ചെയ്തു. 'എന്നെ കാണാതിരിക്കാന്‍ അയാള്‍ ദൈവത്തോട് പ്രാര്‍ഥിക്കട്ടെ. ഞാന്‍ എങ്ങനെയാണോ അര്‍ജന്റീനയെ ബഹുമാനിക്കുന്നത്, അതുപോലെ നിങ്ങള്‍ മെക്സിക്കോയെയും ബഹുമാനിക്കണം. ഞാന്‍ അര്‍ജന്റീന എന്ന രാജ്യത്തെ കുറിച്ചല്ല, മെസ്സിയെ കുറിച്ച് മാത്രമാണ് പറയുന്നത്', അല്‍വാരസ് കുറിച്ചു.
Content Highlights: Mexico captain Andres Guardado defends Lionel Messi after Canelo Alvarez rant on Twitter
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..