അന്നത്തെ ആ പിഴ ഇനി മറക്കാം മെസ്സിക്കും അർജന്റീനയ്ക്കും


Photo: Twitter/ fifa

ലുസൈല്‍: നാല് വർഷം മുൻപ് ഒരു പെനാൽറ്റി പാഴാക്കിയതിന്റെ പിഴയുണ്ട് ലയണൽ മെസ്സിയുടെ പേരിൽ. ഐസ്‌ലന്‍ഡിനെതിരേയായിരുന്നു അത്. രണ്ടാം പകുതിയി മെസ്സി എടുത്ത കിക്ക് ഗോളി ഹാൽഡോർസൺ ഒന്നാന്തരമായി ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. ഈ ഗോൾ വലയിലായിരുന്നെങ്കിൽ അർജന്റീനയ്ക്ക് ജയം ഉറപ്പായിരുന്നു. മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തു. അർജന്റീന യോഗ്യതാ റൗണ്ട് കടന്ന് ക്വാർട്ടർ വരെ എത്തിയെങ്കിലും ഈ പെനാൽറ്റി പിഴ മെസ്സിയെ വി​ടാതെ പിന്തുടർന്നു.

അതുകൊണ്ട് തന്നെ നാലു വർഷത്തിനുശേഷം സൗദിക്കെതിരായ ആദ്യ മത്സരത്തിന്റെ എട്ടാം മത്സരത്തിൽ പെനാൽറ്റി വീണുകിട്ടിയപ്പോൾ ആരാധകരുടെ ചങ്കൊന്ന് പിടഞ്ഞു. സൗദി താരം അര്‍ജന്റീനുടെ ലിയാണ്‍ഡ്രോ പരേഡസിനെ ഫൗള്‍ ചെയ്തിനാണ് പെനാൽറ്റി വിധിക്കപ്പെട്ടത്. വാറാണ് പെനാൽറ്റി വിധിച്ചത്.



ആരാധകർ ആകാംക്ഷയിലായിരുന്നെങ്കിലും മെസ്സിക്ക് മാത്രമുണ്ടായിരുന്നില്ല തെല്ലും കുലുക്കം. വലത്തോട്ട് ആഞ്ഞ ഗോളിയെ വെറും കാഴ്ചക്കാരനാക്കി പന്ത് മെല്ലെ ഇടത്തോട്ട് തട്ടിയിട്ടു. അർജന്റീന പ്രതീക്ഷിച്ചപോലെ തന്നെ മുന്നിൽ. മെസ്സിയുടെ ഗോളിൽ പോരാട്ടം തുടങ്ങാനായതിൽ ആരാധകർക്കും പെരുത്ത് സന്തോഷം.

ലോകകപ്പിലെ മെസ്സിയുടെ ഏഴാമത്തെ ഗോളാണിത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലോകകപ്പിൽ ഇതുവരെയായി ഏഴ് ഗോളുകളാണ് നേടിയത്. മെസ്സിയുടെ 92-ാം അന്താരാഷ്ട്ര ഗോൾ കൂടിയാണിത്. ഈ ഗോളോടു കൂടി നാലു ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യത്തെ അർജന്റീന താരമായിരിക്കുകയാണ് മെസ്സി.

Content Highlights: argentina, lional messi, goal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented