ഒറ്റയ്ക്ക് പരിശീലനത്തിനിറങ്ങി മെസ്സി: ആശങ്കയുണര്‍ത്തി അര്‍ജന്റീനിയന്‍ ക്യാമ്പ്


photo: Getty Images

ദോഹ: നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുക്കം ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫാകുകയാണ്. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ്‌ വിശ്വകിരീടത്തിനായി പോരാടുന്നത്. എല്ലാ ടീമുകളും അവസാനഘട്ട തയ്യാറെടുപ്പിലാണുള്ളത്. എന്നാല്‍ വമ്പന്‍മാരെല്ലാം പരിക്കിന്റെ പേടിയിലാണുള്ളത്. ലോകകപ്പ് ടീമിലിടം നേടിയ സെനഗലിന്റെ സൂപ്പര്‍ താരം സാദിയോ മാനെയും ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കറും ബാലന്‍ദ്യോര്‍ ജേതാവുമായ കരീം ബെന്‍സേമയും വിങ്ങര്‍ എന്‍കുന്‍കുവും ടീമില്‍ നിന്ന് പരിക്കേറ്റ് പുറത്തായി കഴിഞ്ഞു. ടീമുകള്‍ക്ക് കനത്ത തിരിച്ചടിയാണ് താരങ്ങളുടെ പരിക്ക്.

ഇപ്പോള്‍ അര്‍ജന്റീനിയന്‍ ക്യാമ്പില്‍ നിന്നും ആശങ്ക പടര്‍ത്തുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി സഹതാരങ്ങള്‍ക്കൊപ്പം പരിശീലനത്തിനിറങ്ങാതെ ഒറ്റയ്ക്ക് പരിശീലനം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാന ലോകകപ്പിനിറങ്ങുന്ന അര്‍ജന്റീനിയന്‍ നായകന്‍ മുന്‍കരുതലിന്റെ ഭാഗമായാണ് ഇത്തരത്തില്‍ തനിച്ച് പരിശീലനം നടത്തുന്നുവെന്നാണ് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച ഖത്തര്‍ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ അര്‍ജന്റീനിയന്‍ ടീമിനൊപ്പം മെസ്സി പരിശീലനം നടത്തിയിരുന്നില്ല.ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്കായി കളിക്കുന്നതിനിടയിലാണ് മെസ്സിക്ക് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ലോറിയന്റിനെതിരായ ലീഗ് മത്സരത്തില്‍ മെസ്സി കളിച്ചിരുന്നില്ല. എന്നാല്‍ സൗദി അറേബ്യക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മെസ്സി കളിച്ചേക്കുമെന്നാണ് സൂചന. ഗ്രൂപ്പ് സി യില്‍ മെക്‌സിക്കോയും പോളണ്ടുമാണ് മറ്റു ടീമുകള്‍.

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join Whatsapp Group
https://mbi.page.link/1pKR

Content Highlights: Messi does light training away from Argentina team


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented