തോറ്റിട്ടും തപ്പിത്തടഞ്ഞിട്ടും മെസ്സിക്ക് റെക്കോഡ്


photo: Getty Images

ലുസെയ്ൽ: ലക്ഷ്യം മൂന്നാം ലോകകിരീടമായിരുന്നു. പക്ഷേ, ഏറ്റുവാങ്ങേണ്ടിവന്നത് ഞെട്ടുന്ന തോൽവി. ഇതാണ് ലയണൽ മെസ്സിക്കും അർജന്റീനയ്ക്കും ലോകകപ്പ് കാത്തുവെച്ചത്. എന്നാൽ, തോൽവിയിലും നിറംകെട്ട പ്രകടനത്തിലും നായകൻ ലയണൽ മെസ്സിക്ക് ആശ്വസിക്കാൻ ഒരു വ്യക്തിഗത റെക്കോഡുണ്ട്. നാല് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ അര്‍ജന്റീനിയന്‍ താരമെന്ന റെക്കോര്‍ഡാണ് മെസ്സി നേടിയത്. 2006, 2014, 2018, 2022 ലോകകപ്പുകളില്‍ ഗോള്‍ നേടിയാണ് മെസ്സി ചരിത്രം കുറിച്ചത്. 2006 ലോകകപ്പില്‍ സെര്‍ബിയ& മൊണ്ടിനെഗ്രോയ്‌ക്കെതിരായ ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ മെസ്സി ഗോളടിച്ചുകൊണ്ടാണ് തുടങ്ങിയത്. ആ ഗോളോടെ ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും മെസ്സി മാറി.

അർജന്റീനയ്ക്ക് ആധിപത്യം ഉണ്ടായിരുന്ന സമയത്ത് പത്താം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോൾ. അതും പെനാൽറ്റിയിൽ നിന്ന്. മെസ്സിയുടെ രാജ്യാന്തര കരിയറിലെ 92-ാം ഗോളായിരുന്നു ഇത്. ലോകകപ്പിലെ ഏഴാം ഗോളും.



ലോകകപ്പ് കളിച്ചുതുടങ്ങിയശേഷം 2010ൽ മാത്രമാണ് മെസ്സിക്ക് ഗോളടിക്കാൻ കഴിയാതിരുന്നത്. എന്നാല്‍ തൊട്ടടുത്ത ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് മെസ്സി കാഴ്ചവെച്ചത്. നാല് ഗോളുകള്‍ നേടിയ മെസ്സി ടൂര്‍ണമെന്റിലെ തന്നെ മികച്ച താരമായി മാറുകയും ചെയ്തു. 2018 ലോകകപ്പില്‍ ഒരു ഗോള്‍ മാത്രമാണ് മെസ്സി നേടിയത്.

Content Highlights: Messi becomes the first Argentinian to score in four World Cups


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented