'ഇങ്ങനെയൊരു തുടക്കം പ്രതീക്ഷിച്ചിരുന്നില്ല'.;തോല്‍വിയില്‍ പ്രതികരണവുമായി താരങ്ങള്‍


photo: Getty Images

ലുസെയ്ല്‍: ലോകകപ്പില്‍ ആദ്യ ജയം കൊതിച്ചെത്തിയ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വിയാണ് നേരിടേണ്ടിവന്നത്. അപരാജിത കുതിപ്പുമായി ലോകകപ്പിനിറങ്ങിയ അര്‍ജന്റീനയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് സൗദി പരാജയപ്പെടുത്തിയത്. തോല്‍വിയില്‍ പ്രതികരണവുമായി സൂപ്പര്‍താരങ്ങളായ മെസ്സി, ഡി മരിയ, പരിശീലകന്‍ സ്‌കലോണി അടക്കമുളളവര്‍ രംഗത്തുവന്നു.

എല്ലാവര്‍ക്കും വിഷമമുണ്ടാക്കുന്നതാണിത്. ഇങ്ങനെയൊരു തുടക്കം പ്രതീക്ഷിച്ചിരുന്നില്ല. ഇനി വരാനുളളതിനായി ഞങ്ങള്‍ തയ്യാറാകേണ്ടിയിരിക്കുന്നു- മെസ്സി പ്രതികരിച്ചു. ഞങ്ങള്‍ കുറേ കാലമായി കടന്നുപോകാത്ത സാഹചര്യമാണിതെന്നും ടീമിന്റെ ശക്തി കാണിച്ചേ മതിയാകൂവെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.



'ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല തുടക്കം. എന്നാല്‍ അതാണ് ഫുട്‌ബോള്‍. എപ്പോഴത്തേയും പോലെ ഞങ്ങള്‍ മുന്നോട്ടുളള കാര്യങ്ങളിലേക്ക് നോക്കുന്നു. സര്‍വ്വതുമുപയോഗിച്ച് മുന്നോട്ടേക്ക് പോകാം, ഇനിയും ഒരുപാട് ബാക്കിയുണ്ട്'- ഡി മരിയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

പിഴവുകള്‍ തിരുത്താനുണ്ടെന്നും ഇനിയുളള മത്സരങ്ങള്‍ വിജയിക്കണമെന്നുമായിരുന്നു പപ്പു ഗോമസിന്റെ പ്രതികരണം. അടുത്ത രണ്ടുമത്സരങ്ങളില്‍ പോരാടുമെന്ന് പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രതികരിച്ചു. ഞങ്ങളുടെ പിഴവുകള്‍ കൊണ്ടാണ് മത്സരം തോറ്റതെന്നും അത് തിരുത്തുമെന്നും സ്‌ട്രൈക്കര്‍ ലൗട്ടാറോ മാര്‍ട്ടിനസ് പറഞ്ഞു.

Content Highlights: messi and co-players comments about world cup defeat against saudi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented