'ഖത്തര്‍ കിത്താബാ'യി മാതൃഭൂമി സ്പോര്‍ട്സ് മാസിക


മാതൃഭൂമി സ്പോർട്സ് മാസികയുടെ ലോകകപ്പ് ഫുട്ബോൾ പ്രത്യേക പതിപ്പ് മമ്മൂട്ടിയും മന്ത്രി വി. അബ്ദുറഹ്‌മാനും ചേർന്നു പ്രകാശനം ചെയ്യുന്നു

കൊച്ചി: ''ഞാനും ഒരു ഫുട്ബോള്‍ പ്രേമിയാണ്...'' നെയ്മറിന്റെ മുഖചിത്രമുള്ള മാതൃഭൂമി സ്പോര്‍ട്സ് മാസിക പിടിച്ച് മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി പറയുമ്പോള്‍ ലയണല്‍ മെസ്സിയുടെ മുഖചിത്രമുള്ള മാസികയുമായി അരികില്‍ മന്ത്രി വി. അബ്ദുറഹ്‌മാനുമുണ്ടായിരുന്നു.

ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലേക്ക് അലിയാന്‍ വെമ്പി നില്‍ക്കുന്ന കായിക പ്രേമികള്‍ക്കുള്ള സമ്മാനമായ മാതൃഭൂമി സ്പോര്‍ട്സ് മാസികയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കാനുള്ള നിയോഗം ആഹ്ലാദത്തോടെയാണ് ഇരുവരും ഏറ്റെടുത്തത്.

ലോകകപ്പില്‍ നമ്മുടെ രാജ്യത്തിന്റെ ടീം വരുന്ന കാലം വരട്ടെയെന്ന ആശംസയോടെയാണ് മമ്മൂട്ടി പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തത്. ''നമുക്ക് ഒരു ടീമില്ലാത്തതുകൊണ്ടാണ് എല്ലാ ആവേശവും ആരവവും നമ്മള്‍ ലോകത്തിലെ മറ്റു ടീമുകള്‍ക്കായി നല്‍കുന്നത്. നമ്മുടെ മലബാറിലെ ചുണക്കുട്ടന്‍മാരൊക്കെ അടങ്ങിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ലോകകപ്പ് കളിക്കുന്ന ഒരു കാലം വരട്ടെ.'' മമ്മൂട്ടി പറഞ്ഞു. ഖത്തറിലെ ലോകകപ്പ് മലയാളിക്കു സമ്മാനിക്കുന്നത് അപാരമായ ആവേശമാണെന്നു മന്ത്രി അബ്ദു റഹ്‌മാന്‍ പറഞ്ഞു. ''ഖത്തറിലെ കളി കാണാന്‍ ഞാന്‍ പോകുന്നുണ്ട്. അര്‍ജന്റീനയും ബ്രസീലുമൊക്കെ ഇത്തവണ നന്നായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ തലമുറ താരങ്ങളാണ് ഈ ടീമുകളുടെ കരുത്ത്.'' മന്ത്രി പറഞ്ഞു.

മാതൃഭൂമി സ്പോര്‍ട്സ് മാസികയുടെ ലോകകപ്പ് ഫുട്ബോള്‍ പ്രത്യേക പതിപ്പിലെ പോസ്റ്റര്‍ മമ്മൂട്ടിയും മന്ത്രി വി. അബ്ദുറഹ്‌മാനും ചേര്‍ന്നു പ്രകാശനം ചെയ്യുന്നു. മാതൃഭൂമി അസി. ജനറല്‍ മാനേജര്‍ പബ്ലിക് റിലേഷന്‍സ് കെ.ആര്‍. പ്രമോദ് സമീപം

ചടങ്ങില്‍ മാതൃഭൂമി അസി. ജനറല്‍ മാനേജര്‍ പബ്ലിക് റിലേഷന്‍സ് കെ.ആര്‍. പ്രമോദ്, മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ സിറാജ് കാസിം, സ്പോര്‍ട്സ് മാസിക സബ് എഡിറ്റര്‍ അജ്മല്‍ പഴേരി എന്നിവര്‍ പങ്കെടുത്തു.

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരുടെ എക്‌സ്‌ക്ലൂസീവ് അഭിമുഖങ്ങള്‍ അടങ്ങുന്നതാണ് ലോകകപ്പ് പ്രത്യേക പതിപ്പ്. എഴുത്തുകാരായ ആനന്ദ് നീലകണ്ഠന്‍, സന്തോഷ് ഏച്ചിക്കാനം, ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍ അടക്കമുള്ളവര്‍ ലോകകപ്പ് ഓര്‍മകളുമായെത്തുന്നു.

ഖത്തറില്‍ കളിക്കുന്ന 32 ടീമുകളുടെ കരുത്തും ദൗര്‍ബല്യവും ശൈലിയും പരിചയപ്പെടുത്തുന്ന ടീം ഗൈഡും ലോകകപ്പിന്റെ ചരിത്രവും റെക്കോഡുകളും നേട്ടങ്ങളും അടങ്ങുന്ന കണക്കുപുസ്തകവും ഈ ലക്കത്തിന്റെ പ്രത്യേകതയാണ്. ഖത്തറിന്റെ ഭൂമിശാസ്ത്രവും മൈതാനങ്ങളും പരിചയപ്പെടുത്തുന്ന ലേഖനങ്ങളും ലാറ്റിനമേരിക്കയുടെയും യൂറോപ്പിന്റെയും കേളീശൈലിയും പ്രത്യേക പതിപ്പില്‍ വായിക്കാം. രണ്ടു മാഗസിനുകളും ഡബിള്‍ പോസ്റ്ററും ഫിക്‌സ്ചര്‍ കാര്‍ഡുമടങ്ങുന്ന പ്രത്യേക പതിപ്പിന് 100 രൂപയാണ് വില.

ലോകകപ്പ് പ്രത്യേക പതിപ്പ് മമ്മൂട്ടിയും മന്ത്രി അബ്ദു റഹ്‌മാനും ചേര്‍ന്നു പ്രകാശനം ചെയ്തു

Content Highlights: mathrubhumi sports masika fifa world cup edition


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented