നെയ്മർ | Photo: AFP
ദോഹ: ഈ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സെര്‍ബിയയ്ക്കെതിരേ പരിക്കേറ്റു പുറത്തായ ബ്രസീല്‍ താരം നെയ്മര്‍ തിരിച്ചുവരാന്‍ കഠിനാധ്വാനത്തിലാണെന്ന് സഹതാരങ്ങള്‍. കണങ്കാലിലെ പരിക്ക് ഭേദമാക്കാന്‍ നെയ്മര്‍ 24 മണിക്കൂറും പരിശ്രമിക്കുകയാണെന്ന് സഹതാരം മാര്‍ക്കിഞ്ഞോസ് പറഞ്ഞു. നെയ്മര്‍ക്ക് ഇനിയുള്ള രണ്ടു മത്സരങ്ങള്‍ നഷ്ടമാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
ഫിസിയോ തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നടക്കുന്നുണ്ട്. എന്നാല്‍, നെയ്മര്‍ക്ക് ഏതു മത്സരത്തില്‍ തിരിച്ചെത്താനാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നില്ല.
''സദാസമയവും നെയ്മര്‍ പരിശ്രമിക്കുകയാണ്. അദ്ദേഹത്തിന് തിരിച്ചെത്താന്‍ എത്രത്തോളം ആഗ്രഹമുണ്ടെന്ന് അതില്‍നിന്നു മനസ്സിലാക്കാം. എത്രയും പെട്ടെന്ന് അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ചേരുമെന്നാണ് കരുതുന്നത്''- മാര്‍ക്കിഞ്ഞോസ് പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തിനു മുമ്പ് തിങ്കളാഴ്ച നെയ്മറും പരിക്കേറ്റ ഡാനിലോയും ടീമിന്റെ പരിശീലനത്തില്‍ പങ്കെടുക്കുമെന്ന് പരിശീലകന് ടിറ്റെ പറഞ്ഞു.
ഖത്തര്‍ ലോകകപ്പില്‍ സെര്‍ബിയക്കെതിരായ മത്സരത്തിന്റെ രണ്ടാംപകുതിയില്‍ എതിര് ടീമിലെ നിക്കോള മിലങ്കോവിച്ചുമായി കൂട്ടിയിടിച്ച് നെയ്മറിന് പരിക്കേല്‍ക്കുകയായിരുന്നു. വലതു കാല്‍ക്കുഴയ്ക്കാണ് പരിക്കേറ്റത്. കൂട്ടിയിച്ചശേഷവും കുറച്ചുനേരം കളിച്ചെങ്കിലും തുടരാനായില്ല. മത്സരം തീരുന്നതിന് 10 മിനിറ്റുമുമ്പേ അദ്ദേഹം ഗ്രൗണ്ട് വിട്ടിരുന്നു. കാല്‍ക്കുഴയിലെ നീരിന്റെ ചിത്രങ്ങളും പുറത്തുവന്നു.
Content Highlights: marquinhos about neymar injury and comeback qatar world cup 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..