photo: Mario Gotze
ദോഹ: ലുസെയ്ല്‍ സ്‌റ്റേഡിയത്തിലെ ലോകകപ്പ് കലാശപ്പോര് ശ്വാസമടക്കിപ്പിടിച്ചാണ് ലോകമൊന്നടങ്കം കണ്ടുതീര്‍ത്തത്. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ കീഴടക്കി അര്‍ജന്റീന വിശ്വജേതാക്കളായപ്പോള്‍ ആരാധകര്‍ പൊട്ടിത്തെറിച്ചു. മെസ്സി ലോകകപ്പ് നേടുന്ന കാഴ്ച അവര്‍ക്ക് ഇരട്ടിമധുരം നല്‍കി.
എന്നാല്‍ മെസ്സിയുടേയും സംഘത്തിന്റേയും ലോകകപ്പ് വിജയം ആഘോഷിക്കുന്നവരുടെ കൂട്ടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ജന്റീനയുടെ ഹൃദയം തകര്‍ത്ത ഒരാള്‍ കൂടിയുണ്ടായിരുന്നു. ജര്‍മന്‍ താരം മരിയോ ഗോട്‌സെ. 2014-ലോകകപ്പ് ഫൈനല്‍ കാല്‍പന്ത് പ്രേമികളാരും മറന്നിട്ടുണ്ടാകില്ല. അന്ന് കലാശപ്പോരിന്റെ 113-ാം മിനിറ്റില്‍ ഗോട്‌സെ നേടിയ ഗോളിലാണ് ജര്‍മനി അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്. മെസ്സി നിരാശയോടെ മടങ്ങുകയും ചെയ്തു.
എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം മെസ്സി നഷ്ടപ്പെട്ട ആ വിശ്വകിരീടം വീണ്ടെടുക്കുമ്പോള്‍ അന്ന് ഹൃദയം തകര്‍ത്ത അതേ ഗോട്‌സെ തന്നെ അയാള്‍ക്ക് വേണ്ടി ആര്‍പ്പുവിളിച്ചു. മകനുമൊത്ത് വിജയാഘോഷം നടത്തുന്ന രംഗങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം പങ്കുവെച്ചത്.
നേരത്തേ ഖത്തര്‍ ലോകകപ്പിലെ ജര്‍മന്‍ സ്‌ക്വാഡില്‍ ഗോട്‌സെ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ജര്‍മനി ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായി.
Content Highlights: Mario Gotze celebrated Argentina's World Cup final win with son
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..