Son Heung-Min | Photo: Stuart Franklin/Getty Images
ദോഹ: ലോകകപ്പില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചതിന് ശേഷം, യുറഗ്വായ് - ഘാന മത്സര ഫലത്തിനായി കാത്തിരുന്ന നിമിഷങ്ങളാണ് ജിവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാത്തിരിപ്പെന്ന് ദക്ഷിണ കൊറിയന്‍ താരം സണ്‍ ഹ്യും മിന്. അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആറ് മിനിറ്റ്. എന്നാല്‍ ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ടായിരുന്നുവെന്നു സണ്‍ ഹ്യും മിന് മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.
'യുറഗ്വായുടെ മത്സരഫലത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു, പക്ഷേ അതൊരു ദൈര്‍ഘ്യമേറിയ കാത്തിരിപ്പായിരുന്നു. യുറഗ്വായ് ഒരു ഗോള്‍കൂടി നേടിയിരുന്നുവെങ്കിലും ഈ ടീമിനെ ഓര്‍ത്ത് എനിക്ക് അഭിമാനമാണ്. ടീമിന് വേണ്ടി എല്ലാവരും അവരവരുടെ മികച്ചത് നല്‍കിയതില്‍ അതിയായ സന്തോഷമുണ്ട്', സണ്‍ ഹ്യും മിന് പറഞ്ഞു.
മുന്‍ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ 2-1നു കീഴടക്കിയാണ് ദക്ഷിണ കൊറിയ ലോകകപ്പ് ഫുട്ബോളിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. അഞ്ചാം മിനിറ്റില്‍ റിക്കാര്‍ഡോ ഹോര്‍ട്ടയിലൂടെ മുന്നിലെത്തിയ പോര്‍ച്ചുഗലിനെ 27-ാം മിനിറ്റില്‍ കിം യങ് ഗ്വാണും ഇഞ്ചുറി സമയത്തിന്റെ ആദ്യ മിനിറ്റില്‍ ഹ്വാങ് ഹീ ചാനും നേടിയ ഗോളിലാണ് കൊറിയ വീഴ്ത്തിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഘാനയെ വീഴ്ത്തിയ യുറഗ്വായ് പോയന്റ് നിലയിലും ഗോള്‍ വ്യത്യാസത്തിലും ഒപ്പമെത്തിയെങ്കിലും അടിച്ച ഗോളുകളുടെ എണ്ണം കൊറിയക്കു പ്രീ ക്വാര്‍ട്ടറിലേക്ക് വഴിതുറന്നു.
Content Highlights: Longest six minutes of my life, says Son Heung-Min on South Korea's win over Portugal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..