photo: Getty Images
ദോഹ: ഗ്രൂപ്പ് ഡി യില്‍ മെക്സിക്കോക്കെതിരേ നിര്‍ണായക പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് മെസ്സിയും സംഘവും. നോക്കൗട്ട് സാധ്യതകള്‍ സജീവമാകണമെങ്കില്‍ അര്‍ജന്റീനയ്ക്ക് വിജയം അനിവാര്യമാണ്. മത്സരത്തിനിറങ്ങിയതോടെ മെസ്സി പുതിയ ലോകകപ്പ് റെക്കോര്‍ഡിനൊപ്പമെത്തി.
അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന മാറഡോണയുടെ റെക്കോര്‍ഡിനൊപ്പമാണ് മെസ്സിയെത്തിയത്. ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി 21-മത്സരമാണ് ഇരുവരും കളിച്ചത്. അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും മെസ്സിയാണ്.
ലോകകപ്പില്‍ ഒരു ഗോള്‍ കൂടി നേടിയാല്‍ മാറഡോണയുടെ ആകെ ലോകകപ്പ് ഗോളിനൊപ്പമെത്താനും മെസ്സിക്ക് സാധിക്കും.
Content Highlights: Lionel Messi will equalize a historic World Cup record set by Diego Maradona
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..