Photo: facebook.com/leomessi
കരിയര്‍ പൂര്‍ണമാകാന്‍ ലയണല്‍ മെസ്സിക്ക് ആ ലോകകിരീടം വേണമായിരുന്നു. അര്‍ജന്റീനയ്ക്കായി 17 വര്‍ഷം നീണ്ട പടയോട്ടം ഒടുവില്‍ അയാള്‍ ഖത്തറിലെ കിരീടനേട്ടത്തോടെ പൂര്‍ത്തിയാക്കിയിരിക്കുന്നു. അത്രയ്ക്ക് ആഗ്രഹിച്ച് നേടിയ ആ ലോകകപ്പ് ട്രോഫി മെസ്സി തന്റെ കൈയില്‍ നിന്നും നിലത്ത് വെച്ചിട്ടില്ല. ഇപ്പോഴിതാ ട്രോഫിയും അരികില്‍ പിടിച്ച് ഉറങ്ങുന്ന തന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മെസ്സി.
ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. 'ഗുഡ് മോണിങ്' എന്ന അടിക്കുറിപ്പോടെയാണ് മെസ്സി തന്റെ കിടക്കയിലെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഞായറാഴ്ച രാത്രി ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ ഫ്രാന്‍സിനെ കീഴടക്കി അര്‍ജന്റീന നേടിയത് ലോകകപ്പ് മാത്രമല്ല. പല ഭൂഖണ്ഡങ്ങളിലായി പരന്നുകിടക്കുന്ന പരശ്ശതം ആരാധകരുടെ ഹൃദയാഭിലാഷങ്ങള്‍ കൂടിയായിരുന്നു.
അതേസമയം ലോകകിരീടവുമായി മെസ്സിയും സംഘവും ചൊവ്വാഴ്ച നാട്ടില്‍ തിരിച്ചെത്തി. ലോകകപ്പുമായി മടങ്ങിയെത്തിയ ടീമിന് വന്‍ വരവേല്‍പ്പാണ് രാജ്യം ഒരുക്കിയത്. ദോഹയില്‍ നിന്ന് റോമിലെത്തിയ ശേഷമാണ് ടീം ബ്യൂണസ് ഐറിസിലേക്ക് പോയത്. എസീസ രാജ്യാന്തര വിമാനത്താവളത്തില്‍ ടീം ഇറങ്ങിയപ്പോള്‍ തന്നെ ആരാധകര്‍ വളഞ്ഞു.
Content Highlights: Lionel Messi sleeps with the World Cup trophy in bed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..