'സ്വര്‍ഗത്തിലിരുന്ന് ഡീഗോയും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു'-വികാരനിര്‍ഭരമായ കുറിപ്പുമായി മെസ്സി


photo: Getty Images

അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് ലയണല്‍ മെസ്സി. സമൂഹമാധ്യമങ്ങളിലൂടെയാണ് മെസ്സി നന്ദി പ്രകടിപ്പിച്ചത്. കുട്ടിക്കാലം മുതലുള്ള ചെറിയ വീഡിയോയും ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

'ഗ്രാന്‍ഡോളി മുതല്‍ ഖത്തര്‍ ലോകകപ്പ് വരെ 30 വര്‍ഷത്തോളമെടുത്തു. ആ പന്ത് എനിക്ക് സന്തോഷങ്ങളുൂം സങ്കടങ്ങളും സമ്മാനിച്ചിട്ട് മൂന്ന് പതിറ്റാണ്ടിനോടടുക്കുന്നു. ഒരു ലോകചാമ്പ്യനാവുക എന്ന സ്വപ്‌നം എപ്പോഴുമുണ്ടായിരുന്നു'- മെസ്സി ഇങ്ങനെയാണ് കുറിപ്പ് ആരംഭിച്ചത്.

ഗ്രാന്‍ഡോളി എഫ്‌സിയില്‍ പന്തുതട്ടിക്കളിക്കുന്ന രംഗങ്ങള്‍, അര്‍ജന്റീനയ്ക്കായുള്ള അരങ്ങേറ്റം, 2014- ലോകകപ്പ് കലാശപ്പോരിലെ ഹൃദയഭേദകമായ നിമിഷങ്ങള്‍, ഒടുവില്‍ ലോകകപ്പ് വിജയിച്ച് കിരീടത്തില്‍ മുത്തമിടുന്നതും വീഡിയോയിലുണ്ട്.

'2014-ലെ ലോകകപ്പില്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നവരുടേത് കൂടിയാണ് ഈകപ്പ്. അവരും അന്ന് അവസാനം വരെ പൊരുതി. സ്വര്‍ഗത്തിലിരുന്ന് ഡീഗോയും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു'- മെസ്സി കുറിച്ചു.

'പരാജയങ്ങള്‍ യാത്രയുടെ ഭാഗമാണ്. നിരാശകളില്ലാതെ വിജയം കൈവരിക്കുക അസാധ്യമാണ്. എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി. നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം'- ലോകകപ്പ് യാത്രയില്‍ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടുള്ള വികാരനിര്‍ഭരമായ കുറിപ്പ് മെസ്സി ഇങ്ങനെയാണ് അവസാനിപ്പിച്ചത്.

Content Highlights: Lionel Messi sends emotional message thanking Diego Maradona and fans after World Cup win

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented