അര്‍ജന്റീന ലോകകപ്പിലെ എല്ലാ മത്സരങ്ങളും തോറ്റ് പുറത്താകണമെന്ന് മെസ്സിയുടെ ഡോക്ടര്‍; കാരണമെന്തെന്നോ?


Photo: Getty Images

ബ്യൂണസ് ഐറിസ്: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന തങ്ങളുടെ എല്ലാ മത്സരങ്ങളും തോല്‍ക്കണമെന്ന് ലയണല്‍ മെസ്സിയുടെ ഡോക്ടര്‍ ഡീഗോ ഷ്വാര്‍സ്‌റ്റെയ്ന്‍.

മെസ്സിയുടെ ഫുട്‌ബോള്‍ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ച ഡോക്ടറാണ് അര്‍ജന്റീനക്കാരനായ ഇദ്ദേഹം. ചെറുപ്പത്തില്‍ വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവുണ്ടായിരുന്ന മെസ്സിയെ ചികിത്സിച്ചത് ഷ്വാര്‍സ്‌റ്റെയ്‌നായിരുന്നു. മെസ്സിക്ക് ഒമ്പത് വയസ് പ്രായമുള്ളപ്പോഴായിരുന്നു ഇത്. അദ്ദേഹത്തിന്റെ ചികിത്സയ്ക്കു പിന്നാലെയാണ് മെസ്സിയെ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ റിക്രൂട്ട് (2001) ചെയ്യുന്നത്.സ്‌പെയ്‌നിലേക്ക് വിമാനം കയറും മുമ്പ് താന്‍ ഒപ്പിട്ട ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിന്റെ ജേഴ്‌സി ഷ്വാര്‍സ്‌റ്റെയ്‌ന് സമ്മാനമായി നല്‍കുകയും ചെയ്തു മെസ്സി. ഡീഗോയ്ക്ക് സ്‌നേഹത്തോടെ മെസ്സി എന്ന് ആ ജേഴ്‌സിയില്‍ കുറിച്ചിരുന്നു.

ഇപ്പോഴും മെസ്സി അദ്ദേഹവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുമുണ്ട്. എന്നിട്ടുപോലും മെസ്സി ലോകകപ്പ് ജയിക്കണമെന്ന് ഷ്വാര്‍സ്‌റ്റെയ്ന്‍ ആഗ്രഹിക്കുന്നില്ല. അതിന് കാരണമോ, അര്‍ജന്റീന സര്‍ക്കാരും. ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന മോശം തീരുമാനങ്ങള്‍ മറയ്ക്കാന്‍ അര്‍ജന്റീന സര്‍ക്കാര്‍, ലോകകപ്പിലെ ടീമിന്റെ വിജയം ഉപയോഗിക്കുമെന്ന് അദ്ദേഹം പറയുന്നു. ദ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

''ഒരു ഫുട്‌ബോള്‍ ആരാധകനെന്ന നിലയില്‍, അര്‍ജന്റീന ചാമ്പ്യന്മാരാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഒരു അര്‍ജന്റീനിയന്‍ പൗരനെന്ന നിലയില്‍, ഒരു മനുഷ്യനെന്ന നിലയില്‍, അവര്‍ മൂന്ന് കളികളും തോറ്റ് ആദ്യ റൗണ്ടില്‍ തന്നെ പുറത്താകണമെന്നാണ് എന്റെ ആഗ്രഹം. കാരണം അര്‍ജന്റീനയിലെ ഏകാധിപത്യ സര്‍ക്കാര്‍ അര്‍ജന്റീനിയന്‍ ടീമിന്റെ വിജയം നാട്ടിലെ പല മോശം കാര്യങ്ങളും മറച്ചുവെയ്ക്കാന്‍ ഉപയോഗിക്കും. ആരും ശ്രദ്ധിക്കാത്ത സമയത്ത് ടീം കളിക്കുന്ന ദിവസം അവര്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ച പ്രഖ്യാപിക്കും '' - ഷ്വാര്‍സ്‌റ്റെയ്ന്‍ പറഞ്ഞു.

രാജ്യത്തെ നിരവധി പ്രതിസന്ധികളുടെ സമയത്ത് ജീവിച്ചിട്ടുണ്ടെങ്കിലും നിലവിലെ സ്ഥിതി അതി ദയനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസിന്റെ സമയത്ത് രാജ്യത്തെ പണപ്പെരുപ്പം 83 ശതമാനത്തിലെത്തി.

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join whatsapp Group
https://mbi.page.link/1pKR

Content Highlights: Lionel Messi s doctor wants Argentina to lose all of their World Cup matches


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented