മെസ്സിക്ക് സത്യത്തിൽ എന്താണ് സംഭവിച്ചത്? അർജന്റീന എന്തെങ്കിലും ഒളിക്കുന്നുണ്ടോ?


photo: Getty Images

മൈതാനത്ത് എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോഴും ആ നീലക്കുപ്പായക്കാര്‍ തലയുയര്‍ത്തി നോക്കാറുണ്ടായിരുന്നത് അവരുടെ പത്താം നമ്പറുകാരനേയായിരുന്നു. കാരണം അയാള്‍ അവർക്ക് മിശിഹയാണ്, രക്ഷകനാണ്. അയാള്‍ക്കല്ലാതെ മറ്റൊരാള്‍ക്കും ആ ടീമിനെ കരകയറ്റാനാവില്ലെന്ന ബോധ്യം അവരില്‍ ആഴത്തില്‍ പതിഞ്ഞുപോയ ഒന്നാണ്. പക്ഷേ അയാള്‍ക്കും അതിന് സാധിക്കാതെ വന്നാല്‍ പിന്നെ കണ്ണീരണിഞ്ഞ് തിരിഞ്ഞുനടക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാവില്ല.

ഒരു ജനതയുടെ സ്വപ്നങ്ങളത്രയും പേറിയാണ് മെസ്സി തന്റെ അവസാന ലോകകപ്പിനിറങ്ങിയത്. ഒരു കിരീടത്തിനായുള്ള അവരുടെ 28 വര്‍ഷത്തെ കാത്തിരിപ്പ് കോപ്പയിൽ അവസാനിപ്പിച്ച നായകനാണ് അയാള്‍. ഇത്തവണയും അയാളുടെ ബൂട്ടുകളിലൊളിപ്പിച്ചുവെച്ച അത്ഭുതം ലോകകപ്പിനിറങ്ങുന്ന ആല്‍ബിസെലസ്റ്റന്‍ പോരാളികള്‍ക്ക് ആത്മവിശ്വാസം തന്നെയാണ്.



സമീപകാലത്തായി മികച്ച ഫോമിലായിരുന്നു മെസ്സി കളിച്ചിരുന്നത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം അര്‍ജന്റീനയ്ക്കായി ഗോളടിച്ചുകൂട്ടുന്ന മെസ്സി സ്വാഭാവികമായും ആരാധകര്‍ക്ക് വന്‍ പ്രതീക്ഷയാണ് നല്‍കിയത്. രാജ്യാന്തര ഫുട്‌ബോളില്‍ 90-ലധികം ഗോളടിച്ച മെസ്സി തന്റെ അഞ്ചാം ലോകകപ്പിനിറങ്ങുമ്പോള്‍ ഗംഭീര പ്രകടനമാണ് ഏവരും പ്രതീക്ഷിച്ചത്. 36-മത്സരങ്ങളില്‍ മെസ്സിപ്പട അപരാജിതരുമായിരുന്നു.

സൗദിക്കെതിരേ പത്താം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വലകുലുക്കിയപ്പോള്‍ അയാള്‍ പ്രതീക്ഷയേകിയതാണ്. അതും ചരിത്രഗോളാണ് ആ ബൂട്ടുകളില്‍ നിന്നും പിറന്നത്. നാല് ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ അര്‍ജന്റീനിയന്‍ താരമായി മെസ്സി മാറി. താരതമ്യേന 'ദുര്‍ബലരായ' സൗദിക്കെതിരേ ത്രൂ ബോളുകളിലൂടേ ഗോള്‍ നേടാന്‍ മാത്രമാണ് അര്‍ജന്റീന ശ്രമിച്ചത്. അതിനാല്‍ മെസ്സിയുടെ മിന്നലാട്ടങ്ങള്‍ മൈതാനത്ത് കുറവായിരുന്നു.

രണ്ടാം പകുതിയില്‍ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് സൗദി രണ്ടുതവണ വലകുലുക്കിയപ്പോള്‍ അയാള്‍ സ്വാഭാവികമായും സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടു. മെസ്സിയുള്‍പ്പെടെ ആര്‍ക്കും സൗദിയുടെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ചിലപ്പോഴൊക്കെ മെസ്സി പിറകോട്ടു വന്ന് അവസരങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. പരിക്കിന്റെ പിടിയിലായ മെസ്സി ലോകകപ്പിന് മുമ്പ് ഒറ്റയ്ക്കാണ് പരിശീലനം നടത്തിയത്. മത്സരത്തിന് മുമ്പ് മെസ്സി പൂര്‍ണമായും ശാരീരികക്ഷമത വീണ്ടെടുത്തില്ലെന്ന വാദങ്ങളും ഉയരുന്നുണ്ട്. എന്നിരുന്നാലും മൈതാനത്ത് ഒന്നും ചെയ്യാനാകാതെ അയാള്‍ പതിവുപോലെ തലതാഴ്ത്തിമടങ്ങി.

ലോകകപ്പില്‍ മെക്‌സിക്കോയ്‌ക്കെതിരേയും പോളണ്ടിനെതിരേയും അര്‍ജന്റീനയ്ക്ക് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഇതില്‍ എന്തു വിലകൊടുത്തും മെസ്സിക്ക് ജയിച്ചേ മതിയാവൂ. പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല. 2018- ലോകകപ്പിലെ അര്‍ജന്റീന ഓര്‍മചിത്രങ്ങളിലിപ്പോഴും മായാതെ കിടക്കുന്നുണ്ട്. അവസാന മത്സരത്തില്‍ നൈജീരിയയ്‌ക്കെതിരേ വിജയിച്ച് പ്രീ-ക്വാര്‍ട്ടറിലെത്തിയ ചരിത്രം പലതും ഓര്‍മിപ്പിക്കുന്നുണ്ട്. ഇത്തവണ അപ്രതീക്ഷിതമായിരുന്നു, പക്ഷേ നിരാശപ്പെടേണ്ടതില്ല. അയാളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സ്വപ്‌നം കാണുകയാണ് അര്‍ജന്റീന... കിരീടമോഹങ്ങള്‍ അവസാനിക്കാതെ.....

Content Highlights: Lionel Messi's Argentina stumbled to a shock 1-2 defeat against Saudi Arabia.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented