Photo: sportbible.com
ബ്യൂണസ് ഐറിസ്: ലോകകപ്പ് വിജയിച്ച ശേഷം അര്‍ജന്റീനയിലെ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ ലയണല്‍ മെസ്സിക്ക് വമ്പന്‍ സ്വീകരണം. അര്‍ജന്റീനയുടെ ലോകകപ്പ് വിജയം ആഘോഷിക്കാന്‍ മെസ്സിയുടെ റൊസാരിയോയിലും വീടിനു പുറത്ത് വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.
ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയായിരുന്നു (4-2) മെസ്സിയുടെയും സംഘത്തിന്റെയും കിരീടനേട്ടം. ഫൈനലില്‍ രണ്ട് ഗോളുകളും മെസ്സി സ്വന്തം പേരിലെഴുതി.
ലോകകിരീടവുമായി നാട്ടില്‍ മടങ്ങിയെത്തിയ മെസ്സിയേയും സംഘത്തേയും സ്വീകരിക്കാന്‍ ലക്ഷക്കണക്കിനു പേരാണ് വിമാനത്താവളത്തിനു ചുറ്റും തടിച്ചുകൂടിയത്. തുടര്‍ന്ന് തലസ്ഥാന നഗരത്തിലൂടെ തുറന്ന ബസില്‍ സഞ്ചരിച്ചാണ് മെസ്സിയും സംഘവും ആരാധകരുടെ സ്നേഹാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയത്. 50 ലക്ഷത്തോളം ആളുകളാണ് തലസ്ഥാന നഗരിയില്‍ താരങ്ങളെ കാണാനായി എത്തിയത്. ഇതിനിടെ ഒരു ഘട്ടത്തില്‍ ആവേശം അതിരുവിട്ട് ആരാധകര്‍ ടീമംഗങ്ങള്‍ സഞ്ചരിച്ചിരുന്ന തുറന്ന ബസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതോടെ, മെസ്സിയെയും സംഘത്തെയും ഹെലികോപ്റ്ററിലേക്കു മാറ്റി. പിന്നീട് ഹെലികോപ്റ്ററിലാണ് കിരീടവുമായുള്ള പ്രയാണം തുടര്‍ന്നത്.
ഇതിനു ശേഷം താരങ്ങള്‍ അവരവരുടെ വീടുകളിലേക്ക് മടങ്ങിയിരുന്നു. ഭാര്യ ആന്റൊണെല്ല റൊക്കൂസോയ്ക്കൊപ്പം തന്റെ ഓഡി കാറിലാണ് മെസ്സി വീട്ടിലേക്ക് മടങ്ങിയത്. ഒടുവില്‍ പോലീസെത്തി ജനക്കൂട്ടത്തെ നിയന്ത്രിച്ച ശേഷമാണ് മെസ്സിക്ക് വീടിനുള്ളിലേക്ക് കടക്കാനായത്.
Content Highlights: Lionel Messi returned home to Rosario after winning World Cup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..