photo: Getty Images
ദോഹ: ലോകകപ്പിലെ കരുത്തരുടെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്സിനെ കീഴടക്കിയാണ് അര്‍ജന്റീന സെമിയിലേക്ക് മുന്നേറിയത്. രണ്ടുഗോളിന് പിറകില്‍ നിന്ന നെതര്‍ലന്‍ഡ്സ് ശക്തമായി മത്സരത്തിലേക്ക് തിരിച്ചുവന്നു. മെസ്സിയുടെ മിന്നും പ്രകടനമാണ് അര്‍ജന്റീനയ്ക്ക് കരുത്തായത്.
മത്സരത്തില്‍ ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്താണ് അര്‍ജന്റീനന്‍ നായകന് തിളങ്ങിയത്. മത്സരത്തില്‍ ഗോള്‍ നേടിയതോടെ ലോകകപ്പില്‍ മെസ്സിയുടെ ആകെ ഗോള്‍ നേട്ടം പത്തായി.
ഇതോടെ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം മെസ്സിയെത്തി. ബാറ്റിസ്റ്റ്യൂട്ടയും പത്ത് ഗോളുകളാണ് അര്‍ജന്റീനയ്ക്കായി നേടിയത്. മേജര്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പവും മെസ്സിയെത്തി. 23-ഗോളുകളാണ് ഇരുവരും നേടിയത്.
നേരത്തേ ഇതിഹാസതാരം മാറഡോണയുടെ ലോകകപ്പ് ഗോള്‍നേട്ടത്തെ മെസ്സി മറികടന്നിരുന്നു. പ്രൊഫഷണല്‍ കരിയറിലെ 1000-ാമത്തെ മത്സരത്തിലാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്. ലോകകപ്പ് നോക്കൗട്ട് സ്റ്റേജിലെ മെസ്സിയുടെ ആദ്യ ഗോള്‍ കൂടിയായിരുന്നു അത്.
Content Highlights: Lionel Messi levels Gabriel Batistuta as Argentina's all-time top goalscorer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..