മെക്സിക്കോയ്ക്കെതിരേ മെസ്സിയുടെ ഗോളാഘോഷം | Photo: AFP
മെക്സിക്കോയ്ക്കെതിരായ നിര്‍ണായക മത്സരത്തിലെ വിജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പുമായി അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഇനി നടക്കാനുള്ള പോളണ്ടിനെതിരായ മത്സരം മറ്റൊരു ഫൈനലാണെന്ന് മെസ്സി കുറിച്ചു.
'ഇന്ന് ഞങ്ങള്‍ക്ക് ജയിക്കണമായിരുന്നു. ഞങ്ങള്‍ ജയിക്കുകയും ചെയ്തു. ഇനി ബുധനാഴ്ച മറ്റൊരു ഫൈനല്‍ വരാനിരിക്കുന്നു. നമുക്ക് മുന്നേറാം.' മെസ്സി പോസ്റ്റില്‍ പറയുന്നു. ഇതോടൊപ്പം മെക്സിക്കോയ്ക്കെതിരായ മത്സരത്തില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഒരു കോടിയില്‍ അധികം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്തത്.
ലോകകപ്പില്‍ സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തിന് ഇറങ്ങുംമുമ്പും മെസ്സി സോഷ്യല്‍ മീഡിയ പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. 'ഒരുപാട് ഓര്‍മകള്‍, ഒരുപാട് നല്ല നിമിഷങ്ങള്‍, നമ്മുടെ രാജ്യത്തേയും ദേശീയ ടീമിനേയും പ്രതിനിധീകരിക്കുന്നതില്‍ എപ്പോഴും അഭിമാനിക്കുന്നു. ആവേശത്തോടെ ഞങ്ങള്‍ നാളെ മറ്റൊരു ലോകകപ്പ് ആരംഭിക്കുന്നു. നമ്മള് എല്ലാവരും ഒന്നിച്ച് മുന്നേറും'-അന്ന് അര്‍ജന്റീനാ ക്യാപ്റ്റന്‍ കുറിച്ചു.
ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റ അര്‍ജന്റീന മെക്സിക്കോയ്ക്കെതിരായ വിജയത്തിലൂടേയാണ് ലോകകപ്പിലെ ജീവശ്വാസം നിലനിര്‍ത്തിയത്. നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം. ലയണല്‍ മെസ്സിയും എന്‍സൊ ഫെര്‍ണാണ്ടസുമാണ് ഗോളുകള്‍ നേടിയത്.
Content Highlights: lionel messi instagram post after match against mexico
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..