photo: Getty Images
ദോഹ: ലോകകപ്പ് കിരീടം നേടിയതോടെ മെസ്സിയും സംഘവും ചരിത്രം കുറിച്ചുകഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ അര്‍ജന്റീനയുടെ വിജയവും മെസ്സിയുടെ കിരീടധാരണവും തരംഗമാവുകയാണ്.
ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ചിത്രമായി മെസ്സിയുടെ പോസ്റ്റ് മാറി. കിരീടം നേടിയതിന് പിന്നാലെയാണ് ലോകകപ്പുയര്‍ത്തുന്ന ചിത്രങ്ങള്‍ മെസ്സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അത് മിനിറ്റുകള്‍ക്കം തരംഗമായി. നിലവില്‍ 57 മില്ല്യണിലധികം ലൈക്ക് ആണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ഏറ്റവും വേഗത്തില്‍ 50 മില്ല്യണ്‍ ലൈക്ക് ലഭിച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് കൂടിയാണിത്.
ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയിരുന്ന വേള്‍ഡ് റെക്കോര്‍ഡ് എഗ്ഗിന്റെ ഇന്‍സ്റ്റഗ്രാം റെക്കോര്‍ഡാണ് മെസ്സി മറികടന്നത്. മെസ്സിയുടെ പോസ്റ്റ് വന്‍ വൈറലായതോടെ ഫുട്‌ബോള്‍ ആരാധകര്‍ വേള്‍ഡ് റെക്കോര്‍ഡ് എഗ്ഗിന്റെ പോസ്റ്റ് ഡിസ്‌ലൈക്ക് ചെയ്യാനാരംഭിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നേരത്തേ ഒരു കായികതാരത്തിന്റെ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ഇന്‍സ്റ്റഗ്രാം പോസ്റ്റായും മെസ്സിയുടെ പോസ്റ്റ് മാറിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിലവില്‍ 400 മില്ല്യണിലധികം ഫോളോവേഴ്‌സുള്ള താരം കൂടിയാണ് മെസ്സി.
Content Highlights: Lionel Messi has the most liked post in the entire Instagram history
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..