1333 കോടി, എംബാപ്പെ നമ്പര്‍ വണ്‍


ലോകകപ്പിനെത്തുന്ന താരങ്ങളുടെ വിപണിമൂല്യത്തില്‍ ഫ്രഞ്ച് താരം ഒന്നാമത്

Photo: Getty Images

ത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ കളിക്കാനെത്തുന്ന താരങ്ങളുടെ വിപണിമൂല്യത്തില്‍ കൈലിയന്‍ എംബാപ്പെ ഏറെ മുന്നില്‍. ഒന്നാംസ്ഥാനത്തുള്ള ഫ്രഞ്ച് സ്ട്രൈക്കര്‍ക്ക് 1333 കോടി രൂപയാണ് മൂല്യം. ലോകകപ്പ് നിലനിര്‍ത്താനെത്തുന്ന ഫ്രാന്‍സിന്റെ വജ്രായുധമാണ് താരം. രണ്ടാംസ്ഥാനത്ത് ബ്രസീല്‍ താരം വിനീഷ്യസും മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ങാമുമാണ്.

സൂപ്പര്‍ താരങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബ്രസീലിന്റെ നെയ്മറും ആദ്യപത്തിലില്ല.



പല ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് താരത്തിന്റെ വിപണിമൂല്യം കണക്കാക്കുന്നത്. കളിമികവ്, പ്രായം, പൊസിഷന്‍, നിലവിലെ കരാര്‍ത്തുക, പരിക്കുകളുടെ വിവരം, ടെക്നിക്കല്‍ പെര്‍ഫോമന്‍സ് ഡേറ്റ, കളിക്കളത്തിലെ സ്വഭാവം, നിലവിലെ ക്ലബ്ബ്, കളിക്കുന്ന ലീഗ് തുടങ്ങിയവയെല്ലാം വിപണിമൂല്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഭാവിയിലെ വമ്പന്‍താരമായി വിലയിരുത്തപ്പെടുന്ന കളിക്കാരനാണ് എംബാപ്പെ. വന്‍തുകയ്ക്കാണ് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. താരവുമായുള്ള കരാര്‍ നീട്ടിയത്.

Content Highlights: Kylian Mbappe Retains 200m euro Market Value


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented