എമിലിയാനോ മാർട്ടിനെസ് വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു | Photo: AP
ദോഹ:ഖത്തര്‍ ലോകകപ്പ് ഫൈനലിന് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതിന് മുമ്പ് മത്സരത്തിന് എരിവ് പകര്‍ന്ന് പ്രതികരണങ്ങളുമായി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഫ്രാന്‍സിന്റെ യുവതാരം കിലിയന്‍ എംബാപ്പെയ്ക്ക് ഫുട്‌ബോളിനെ കുറിച്ച് വേണ്ടത്ര അറിവില്ലെന്ന് അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് പറയുന്നു.
മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എമിലിയാനൊ മാര്‍ട്ടിനസ്. യൂറോപ്യന്‍ ടീമുകളാണ് ലോകകപ്പിനായി നന്നായി ഒരുങ്ങിയിട്ടുള്ളതെന്നും അവരാണ് എല്ലായ്‌പ്പോഴും നിലവാരത്തിലുള്ള മത്സരങ്ങള്‍ പരസ്പരം കളിക്കാറുള്ളതെന്നും ബ്രസീലിനും അര്‍ജന്റീനയ്ക്കും അതിന് കഴിയുന്നില്ലെന്നും എംബാപ്പെ നേരത്തെ പറഞ്ഞിരുന്നു. ലോകകപ്പിന് മാസങ്ങള്‍ക്ക് മുമ്പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫ്രഞ്ച് യുവതാരത്തിന്റെ പ്രതികരണം.
ഈ വാക്കുകള്‍ മാധ്യമപ്രവര്‍ത്തകര്‍ എമിലിയാനോയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. 'അദ്ദേഹത്തിന് ഫുട്‌ബോളിനെ കുറിച്ച് വേണ്ടത്ര അറിവില്ല. ലാറ്റിനമേരിക്കയില്‍ എംബാപ്പെ കളിച്ചിട്ടില്ല. നിങ്ങള്‍ക്ക് അനുഭവം ഇല്ലാത്തപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. പക്ഷേ അതൊന്നും കാര്യമാക്കുന്നില്ല. ഞങ്ങള്‍ മികച്ച ടീമാണ്.' മാര്‍ട്ടിനെസ് വ്യക്തമാക്കുന്നു.
ലയണല്‍ മെസ്സിക്ക് അടുത്ത ഒരു ലോകകപ്പ് കളിക്കാനുള്ള ബാല്യമുണ്ടെന്നും എമിലിയാനോ മാര്‍ട്ടിനെസ് പറഞ്ഞു. 2026 ലോകകപ്പിലും മെസ്സിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മാര്‍ട്ടിനെസ് സൂചന നല്‍കി. അമ്പത് വയസ്സ് വരെ കളിക്കാനുള്ള കഴിവ് മെസ്സിക്കുണ്ടെന്നും മാര്‍ട്ടിനെസ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Kylian Mbappe Doesnt Know Enough About Football Says Emiliano Martinez
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..