Photo: twitter.com
ദോഹ: പോളണ്ടിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വര്‍ണമാല ധരിച്ച് കളിക്കാനിറങ്ങി ഫ്രാന്‍സിന്റെ പ്രതിരോധ താരം ജുല്‍സ് കുന്‍ഡെ.
ഫുട്ബോള്‍ നിയമങ്ങള്‍ നടപ്പാക്കുന്ന രാജ്യാന്തര ഫുട്ബോള്‍ അസോസിയേഷന് ബോര്‍ഡിന്റെ (ഐ.എഫ്.എ.ബി) ചട്ടമനുസരിച്ച് കളിക്കാര്‍ മാല, മോതിരം, ബ്രേസ്ലറ്റ്, കമ്മല്‍, ലെതര്‍ ബാന്‍ഡുകള്‍, റബ്ബര്‍ ബാന്‍ഡുകള്‍ എന്നിവ ധരിച്ച് കളിക്കാനിറങ്ങുന്നത് നിയമംമൂലം നിരോധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പോളണ്ടുമായുള്ള മത്സരത്തിനിടെ ഫ്രാന്‍സ് സഹ പരിശീലകരില്‍ ഒരാള്‍ കുന്‍ഡെയുടെ കഴുത്തില്‍നിന്ന് മാല നീക്കം ചെയ്യുന്നത് വരെ താരം അതുമായി മൈതാനത്ത് കളിച്ചു. ഫ്രഞ്ച പരിശീലകന് ദെഷാംപ്സ് ഇക്കാര്യത്തില്‍ ദേഷ്യപ്പെടുന്നത് കാണാമായിരുന്നു.
''അവന് അത് (മാല) ധരിച്ചുകൊണ്ട് കളിക്കാന്‍ പാടില്ലായിരുന്നു. അവന്റെ മാലയില്‍ എന്താണെന്ന് എനിക്കറിയില്ല. അവന് അല്പം അന്ധവിശ്വാസമുള്ള കൂട്ടത്തിലാണെന്ന് അറിയാം. അവനത് പരിശീലനത്തിനിടയിലും ധരിക്കാറുണ്ട്'' - മത്സര ശേഷം ദെഷാംപ്സ് പറഞ്ഞു.
Content Highlights: Jules Kounde played with necklace against Poland coach Deschamps looking angry
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..