ജര്‍മനിയെ തകര്‍ത്തു, പിന്നാലെ സ്റ്റേഡിയം വെടിപ്പാക്കി ജാപ്പനീസ് ആരാധകര്‍ 


സ്റ്റേഡിയം വൃത്തിയാക്കുന്ന ജപ്പാൻ ആരാധകർ | Photo: Alex Grimm/Getty Images

ദോഹ: ഫുട്‌ബോള്‍ലോകം ജര്‍മനിക്കെതിരായ ജപ്പാന്റെ അട്ടിമറി വിജയം കണ്ട് ത്രസിച്ച് നില്‍ക്കെ സ്റ്റേഡിയത്തിലെ മാലിന്യം നീക്കുന്ന തിരക്കിലായിരുന്നു അവരുടെ ആരാധകര്‍. സ്റ്റേഡയത്തിന്റെ ഗാലറിയില്‍ ഫുട്‌ബോള്‍ പ്രേമികള്‍ അവശേഷിച്ച മാലിന്യം നീക്കിയ ശേഷമാണ് അവര്‍ സ്റ്റേഡിയം വിട്ടത്. ആരാധകര്‍ ഇരിപ്പടത്തിന് സമീപം അവശേഷിപ്പിച്ച കുപ്പികളും ആഹാരത്തിന്റെ അവശിഷ്ടവും ഉള്‍പ്പെടെയുള്ളവയാണ് അവര്‍ നീക്കം ചെയ്തത്.

നേരത്തെ അല്‍ബൈത്ത് സ്റ്റേഡിയത്തിലെ ഉദ്ഘാടനമത്സരത്തിനുശേഷം, കാണികളെല്ലാം ഗാലറി വിട്ടപ്പോള്‍ കളികാണാനെത്തിയ ജാപ്പനീസ് സംഘം സ്റ്റേഡിയം ഗാലറി വൃത്തിയാക്കിയിരുന്നു. കുപ്പികളും പ്ലാസ്റ്റിക്കുമുള്‍പ്പെടെയുള്ളവായാണ് ജപ്പാനില്‍ നിന്നെത്തിയ ഫുട്ബോള്‍ പ്രേമികള്‍ ശേഖരിച്ചത്. സ്റ്റേഡിയത്തിലെ മാലിന്യങ്ങളെല്ലാം ശേഖരിച്ച് കവറിലാക്കി നിശ്ചിതസ്ഥലത്ത് നിക്ഷേപിച്ചാണ് അവര്‍ മടങ്ങിയത്.ലോക മത്സരവേദികളില്‍ ജാപ്പനീസ് ആരാധകരുടെ 'ക്ലീനിങ്' ആദ്യമായല്ല. നേരത്തേ, റഷ്യന്‍ ലോകകപ്പിലെ മത്സരങ്ങള്‍ക്കുശേഷം ഗാലറി വൃത്തിയാക്കുന്ന പ്രവൃത്തി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അന്ന് ബെല്‍ജിയത്തിനെതിരേ ടീം 3-2ന് പരാജയപ്പെട്ടിട്ടും മാലിന്യം നീക്കം ചെയ്ത ശേഷമാണ് ജപ്പാന്റെ ആരാധകര്‍ സ്റ്റേഡിയം വിട്ടത്.

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join whatsapp Group
https://mbi.page.link/1pKR

Content Highlights: Japan fans clean up litter before leaving the stadium after team's win over Germany in World Cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented