photo: Getty Images
ദോഹ: ലോകപ്പ് പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും ജപ്പാനും പോരാടുകയാണ്. മത്സരത്തില്‍ ക്രൊയേഷ്യയെ ഞെട്ടിച്ചുകൊണ്ട് ജപ്പാന് ആദ്യ ഗോളടിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ക്രൊയേഷ്യ തിരിച്ചടിച്ചു. വിങ്ങര്‍ ഇവാന് പെരിസിച്ചാണ് ക്രൊയേഷ്യയ്ക്കായി വലകുലുക്കിയത്.
മത്സരത്തില്‍ ഗോള്‍ കണ്ടെത്തിയതോടെ നിരവധി നേട്ടങ്ങള്‍ പെരിസിച്ച് സ്വന്തമാക്കി. ക്രൊയേഷ്യക്കായി മേജര്‍ ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി പെരിസിച്ച് മാറി. പത്ത് ഗോളുകളാണ് താരം നേടിയത്. ഒമ്പത് ഗോളുകള്‍ നേടിയ ദാവോര് സുക്കറിനേയാണ് പെരിസിച്ച് മറികടന്നത്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും ഗോള്‍ നേടുന്ന നാലാമത്തെ താരം കൂടിയാണ് പെരിസിച്ച്. ലയണല്‍ മെസ്സി, ഷെര്ദാന് ഷാക്കിരി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്കൊപ്പമാണ് പെരിസിച്ചും ഇടംപിടിച്ചത്.
ക്രൊയേഷ്യക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ രണ്ടാമതെത്താനും പെരിസിച്ചിനായി. രാജ്യത്തിനായി 33 ഗോളുകളാണ് താരം നേടിയത്. മരിയോ മാന്‍ഡ്സുകിച്ചും 33 ഗോളുകള്‍ നേടിയിട്ടുണ്ട്. 45 ഗോളുകള്‍ നേടിയ ദാവോര് സുക്കറാണ് ക്രൊയേഷ്യക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം.
Content Highlights: Ivan Perišić is now Croatia's all-time top goalscorer in major tournaments
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..