മഹ്‌സ അമിനിയുടെ പേരെഴുതിയ ജെഴ്സി, സ്ത്രീസ്വാതന്ത്ര്യത്തിന്റെ ബാനര്‍: പിടിച്ചെടുത്ത് സെക്യൂരിറ്റി


ഇറാൻ ആരാധകരുടെ പ്രതിഷേധം (Photo:@juumazarin)

ഖത്തര്‍: ഇറാനില്‍ പൊതുനിരത്തിലെ വസ്ത്രധാരണത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് കസ്റ്റഡിയിൽ മരിച്ച മഹ്‌സ അമീനിയുടെ പേരെഴുതിയ ജെഴ്സിയുമായി യുവതി ലോകകപ്പ് ഫുട്ബോൾ ഗ്യാലറിയിൽ. ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥർ ബാനർ പിടിച്ചെടുത്തു. വെയ്ല്‍സിനെതിരായ മത്സരത്തിനിടയിലാണ് സംഭവം.

രണ്ടാം മത്സരത്തില്‍ ഇറാന്‍ കളിക്കാര്‍ പരിഭ്രമത്തോടെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ആരാധകര്‍ കൂവി വിളിച്ചു. കഴിഞ്ഞ മത്സരത്തില്‍ ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്നും ഇറാന്‍ താരങ്ങള്‍ വിട്ടുനിന്നിരുന്നു. മഹ്‌സ അമിനിയോട് അനുഭാവം പ്രകടിപ്പിക്കുന്നതിന് വേണ്ടി കൊടികളും ബാനറുകളും പ്രതിഷേധക്കാര്‍ അകത്ത് കയറ്റിയിട്ടുണ്ടായിരുന്നു. ഇതില്‍ സ്ത്രീകള്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കട്ടെ (Women Live Freedom ) എന്ന് എഴുതിയ ബാനറുകളും സുരക്ഷാ ജീവനക്കാര്‍ പിടിച്ചെടുത്തു.ഖത്തര്‍ ലോകകപ്പ് തുടങ്ങിയതില്‍ പിന്നെ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വണ്‍ ലവ് ആംബാന്‍ഡും ഗവേണിംഗ് ബോഡി നിരോധിച്ചതും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Content Highlights: Iran fan has Mahsa Amini shirt confiscated during World Cup match vs Wales amid anthem booing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented