മെസ്സിയെ ചെക്മേറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍- റൊണാള്‍ഡോ


ക്രിസ്റ്റ്യാനോ റൊണാൾഡോ | Photo: Christopher Lee/Getty Images

ദോഹ: തനിക്കു തോന്നുമ്പോള്‍ സംസാരിക്കുമെന്ന് പോര്‍ച്ചുഗീസ് ഫുട്ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തിങ്കളാഴ്ച അപ്രതീക്ഷിതമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയാണ് ക്രിസ്റ്റ്യാനോ നിലപാട് വ്യക്തമാക്കിയത്. അടുത്തിടെ, ഒരഭിമുഖത്തില്‍ തന്റെ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരേയും പരിശീലകന്‍ എറിക് ടെന്‍ഹാഗിനെതിരേയും ക്രിസ്റ്റ്യാനോ തുറന്നടിച്ചിരുന്നു. ഇതിനെതിരായ വിമര്‍ശനങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''മാഞ്ചസ്റ്ററുമായുള്ള എന്റെ കലഹമൊന്നും ലോകകപ്പിലെ പോര്‍ച്ചുഗലിന്റെ സാധ്യതകളെ ബാധിക്കില്ല. മറ്റുള്ളവര്‍ എന്തു ചിന്തിക്കുമെന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല. ഞാന്‍ എനിക്കു തോന്നുമ്പോള്‍ സംസാരിക്കും. ഞാനാരാണെന്നും എന്റെ വിശ്വാസങ്ങളെന്താണെന്നും എല്ലാവര്‍ക്കുമറിയാം.'' - റൊണാള്‍ഡോ പറഞ്ഞു.



ടീമംഗമായ ബ്രൂണോ ഫെര്‍ണാണ്ടസുമായി ഒരു പ്രശ്‌നവുമില്ലെന്നും ബ്രൂണോയുമായി നല്ല ബന്ധമാണുള്ളതെന്നും റൊണാള്‍ഡോ പറഞ്ഞു. മെസ്സിയുമൊത്ത് ചെസ് കളിക്കുന്ന ചിത്രത്തക്കുറിച്ച് ചോദിച്ചപ്പോള്‍ ചിരിയോടെ ഇങ്ങനെ മറുപടി പറഞ്ഞു: ''മെസ്സിയെ ചെക്മേറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ചെസ്സില്‍ അതു സംഭവിച്ചിട്ടുണ്ട്. ഫുട്ബോളില്‍ അതൊരു മാജിക്കായിരിക്കും.'' ആരാണ് മികച്ച ഫുട്ബോളറെന്ന ചര്‍ച്ച താന്‍ ലോകകപ്പ് വിജയിച്ചാലും തുടരുമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. റൊണാള്‍ഡോയുടെ അഞ്ചാംലോകകപ്പാണിത്. ഘാനക്കെതിരേ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം വ്യാഴാഴ്ച.

ഇന്‍സ്റ്റയില്‍ 50 കോടി തികച്ച് ക്രിസ്റ്റ്യാനോ

ഇന്‍സ്റ്റഗ്രാമില്‍ 50 കോടി ഫോളോവേഴ്സുള്ള ആദ്യ വ്യക്തിയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്‍സ്റ്റയില്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ നേരത്തേത്തന്നെ ബഹുദൂരം മുന്നിലുള്ള ക്രിസ്റ്റ്യാനോ തിങ്കളാഴ്ചയാണ് 50 കോടിയെന്ന റെക്കോഡിലെത്തിയത്. രണ്ടാമതുള്ള ലയണല്‍ മെസ്സിക്ക് 37.6 കോടി ഫോളോേവഴ്സുണ്ട്.

Content Highlights: "I Talk When I Want To"; Cristiano Ronaldo Breaks Silence On His Explosive Interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented