Photo: AFP
ദോഹ: പ്രൊഫഷണല്‍ കരിയറില്‍ ആയിരം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സന്തോഷം മറച്ചുവെയ്ക്കാതെ അര്‍ജന്റീനാ താരം ലയണല്‍ മെസ്സി. ഓസ്ട്രേലിയക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരം വിജയിക്കാനായതിലും ലോകകപ്പില്‍ ഒരു ചുവട് കൂടി വെക്കാന്‍ സാധിച്ചതിലും അതിയായ സന്തോഷമുണ്ടെന്നും മെസ്സി പറഞ്ഞു. മത്സരം കാണാന്‍ കുടുംബം എപ്പോഴുമുണ്ടാകുമെന്നും അവര്‍ സന്തോഷത്തിലും ആഹ്ലാദത്തിലുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എന്റെ ആയിരാമത്തെ മത്സരമാണെന്ന് ഞാന്‍ ഇന്നാണ് അറിയുന്നത്. ഞാന്‍ ഈ നിമിഷത്തിലാണ് ജീവിക്കുന്നത്, കടന്നുപോകുന്ന നിമിഷം ഞാന്‍ ആസ്വദിക്കുന്നു. ക്വാര്‍ട്ടര്‍ഫൈനലിലേക്ക് കടന്നതിലും ലോകകപ്പില്‍ ഒരു ചുവട് കൂടി വെയ്ക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ട്', മത്സരത്തിന് ശേഷം മെസ്സി പറഞ്ഞു.
ഓസ്ട്രേലിയക്ക് എതിരായത് ഈ ലോകകപ്പിലെ മെസ്സിയുടെ മൂന്നാം ഗോളാണ്. ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ മെസ്സി ആദ്യമായാണ് ഗോള്‍ നേടുന്നത്. ഒരു ഗോള്‍ കൂടി നേടിയാല്‍ ലോകകപ്പില്‍ അര്‍ജന്റീനക്കായി കൂടുതല്‍ ഗോള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡിനൊപ്പമെത്താന്‍ മെസ്സിക്കാവും. ബാറ്റിക്ക് പത്തും മെസ്സിക്ക് ഒമ്പതും ഗോളുകളാണുള്ളത്.
ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരം മെസ്സിയുടെ ആയിരാമത്തെ മത്സരമായിരുന്നു. ക്ലബ്ബ്, അന്താരാഷ്ട്ര മത്സരങ്ങള്‍ ചേര്‍ത്താണിത്. അര്‍ജന്റീനക്കായി 169 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ മെസ്സി, സ്പാനിഷ് ലാലിഗയില്‍ ബാഴ്സലോണക്കായാണ് ഏറ്റവുമധികം തവണ കളത്തിലിറങ്ങിയിട്ടുള്ളത്, 778. കഴിഞ്ഞവര്‍ഷം പി.എസ്.ജി.യിലേക്ക് കൂടുമാറിയ മെസ്സി 53 തവണ അവര്‍ക്കായും ജഴ്സിയണിഞ്ഞു.
Content Highlights: I live in the moment, Lionel Messi happy after playing 1000th game and reach World Cup quarterfinal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..