ഫൈനലില്‍ മെസ്സിയെ തോല്‍പ്പിച്ച് ഞാന്‍ കിരീടമുയര്‍ത്തും, വൈറലായി നെയ്മറിന്റെ വാക്കുകള്‍


Photo: AFP

ദോഹ: 2022 ഫിഫ ലോകകപ്പ് തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ലോകഫുട്‌ബോള്‍ മാമാങ്കത്തിന്റെ തിരശ്ശീല ഉയരുമ്പോള്‍ ആരാധകരുടെ ശ്രദ്ധ മുഴുവനും സൂപ്പര്‍ താരങ്ങളിലാണ്. ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും എംബാപ്പെയും ഹാരി കെയ്‌നുമെല്ലാമാണ് ആരാധകരുടെ ഇഷ്ട താരങ്ങള്‍.

ലോകകപ്പിന് മുന്നോടിയായി ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാകുകയാണ്. ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നെയ്മര്‍ മനസ്സുതുറന്നത്. മെസ്സിയെ ലോകകപ്പ് ഫൈനലില്‍ കീഴടക്കി കിരീടം നേടുമെന്നാണ് നെയ്മര്‍ പറഞ്ഞത്.



പി.എസ്.ജിയില്‍ ഒരുമിച്ച് കളിക്കുന്നതിനിടെയാണ് നെയ്മര്‍ മെസ്സിയോട് ഇക്കാര്യം പറഞ്ഞതെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ' ഞങ്ങള്‍ ലോകകപ്പിനെക്കുറിച്ച് കാര്യമായി ചര്‍ച്ച ചെയ്തിട്ടില്ല. പക്ഷേ ചിലപ്പോഴൊക്കെ ലോകകപ്പ് ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നതിനെക്കുറിച്ച് തമാശയായി സംസാരിക്കാറുണ്ട്. ഒരിക്കല്‍ ഫൈനലില്‍ മെസ്സിയെ തോല്‍പ്പിച്ച് കിരീടം നേടുമെന്ന് ഞാന്‍ തമാശരൂപേണ പറഞ്ഞു. പിന്നാലെ ഞങ്ങള്‍ ഒരുപാട് ചിരിച്ചു' -നെയ്മര്‍ പറഞ്ഞു.

മെസ്സിയ്ക്കും എംബാപ്പെയ്ക്കുമൊപ്പം പി.എസ്.ജിയില്‍ കളിക്കുന്നത് ഏറെ സന്തോഷം നല്‍കുന്നുണ്ടെന്ന് നെയ്മര്‍ പറഞ്ഞു. ലോകകപ്പ് നേടുക എന്നത് സ്വപ്‌നമാണെന്നും ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും ബ്രസീല്‍ സൂപ്പര്‍താരം കൂട്ടിച്ചേര്‍ത്തു.

Content Highlights: fifa world cup 2022, neymar on messi, neymar interview, neymar will beat messi, brazil vs argentina


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented