ഫുട്‌ബോള്‍ ലോകത്തിന് ഇത് അപ്രതീക്ഷിതം, ഈ ദിനം സൗദി എങ്ങനെ മറക്കും?


Photo: Getty Images

ലുസെയ്ൽ: ഫേവറിറ്റുകളായി ഖത്തറിലെത്തിയ അര്‍ജന്റീനയെ ഞെട്ടിക്കുന്ന പ്രകടനമാണ് സൗദി അറേബ്യ പുറത്തെടുത്തത്. എത്ര ഗോളുകള്‍ക്ക് അര്‍ജന്റീന ജയിക്കും എന്ന് മാത്രമായിരുന്നു മത്സരത്തെ കുറിച്ചുള്ള ചര്‍ച്ചകളിൽ മുഴുവനും. ഒന്നാം പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് മാത്രമായി പിരിയുമ്പോഴും രണ്ടാം പകുതിയില്‍ അര്‍ജന്റീന കസറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്.

എന്നാല്‍ എല്ലാ പ്രതീക്ഷകളേയും കാറ്റില്‍പ്പറത്തി അര്‍ജന്റീന ഗോള്‍മുഖത്തെ വിറപ്പിച്ചായിരുന്നു രണ്ടാം പാതി തുടങ്ങിയത്. 48ാം മിനിറ്റില്‍ സമനില ഗോള്‍ നേടിയതിന്റെ ഞെട്ടല്‍ മാറും മുന്‍പ് രണ്ടാമതും സൗദി വലകുലുക്കി, അല്ല അര്‍ജന്റീനയുടെ നെഞ്ച് ആകെ കുലുക്കി. സൗദി ഫുട്‌ബോളിനെ സംബന്ധിച്ച് ഇതിലും നല്ലൊരു ദിവസം ചരിത്രത്തിലുണ്ടായിട്ടില്ല.



ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനാണ് ലുസെയ്ൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സൗദി അറേബ്യയുടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ അവര്‍ നേടുന്ന ഏറ്റവും വലിയ ജയവുമാണിത്. ബെല്‍ജിയത്തെ 1994ല്‍ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയതായിരുന്നു ഇതിന് മുന്‍പ് സൗദി നേടിയ വലിയ അട്ടിമറി ജയം. പ്രീക്വാര്‍ട്ടറിലെത്തിയ ആ ലോകകപ്പില്‍ പക്ഷേ സ്വീഡനോട് ഒന്നിനെതിര മൂന്ന് ഗോളുകള്‍ക്ക് അവര്‍ പരാജയപ്പെട്ട് പുറത്തായി.

ഇതിന് മുന്‍പ് നാല് തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. രണ്ട് തവണ അര്‍ജന്റീന ജയിച്ചപ്പോള്‍ രണ്ട് തവണ മത്സരം സമനിലയില്‍ പിരിഞ്ഞു. 1988 ജൂലായ് ആറിനാണ് ആദ്യമായി ഇരുവരും മുഖാമുഖം വന്നത്. അന്ന് രണ്ട് പേരും രണ്ട് ഗോള്‍ വീതം അടിച്ചാണ് സമനില പാലിച്ചത്.

പത്ത് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീന ജയിച്ചു. 1992ലെ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന ജയിച്ചത്. 2012ല്‍ സൗഹൃദ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.ലോകകപ്പില്‍ ഇതാദ്യമായിട്ടാണ് ഇരുവരും ഏറ്റുമുട്ടുന്നത്.

തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ നാലമത്തെ മാത്രം വിജയമാണ് സൗദി സ്വന്തമാക്കിയത്. 1994 ലോകകപ്പില്‍ മൊറോക്കോയെ 2-1ന് പരാജയപ്പെടുത്തിയാണ് ആദ്യമായി ലോകകപ്പില്‍ ഒറു ജയം കുറിക്കുന്നത്. അതേ ലോകകപ്പില്‍ ബെല്‍ജിയത്തെ മറുപടിയില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചു. കഴിഞ്ഞ ലോകകപ്പില്‍ ഈജിപ്തിനെ 2-1ന് സൗദി അറേബ്യ പരാജയപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ലോകകപ്പില്‍ ഐസ്‌ലാന്‍ഡിനോട് സമനില വഴങ്ങിയാണ് ആല്‍ബിസെലസ്റ്റുകള്‍ തുടങ്ങിയത്. ഇത്തവണ മെസ്സി ഗോളടിച്ച് തുടങ്ങിയതിന്റെ ആഹ്ലാദം അവസാനിക്കും മുന്‍പ് രണ്ട് ലോകോത്തര ഗോളുകളാണ് അര്‍ജന്റീനയുടെ കരുത്തനായ കാവല്‍ക്കാരന്‍ എമിലിയാനോ മാര്‍ട്ടീനസിനെ നിഷ്ഭ്രനാക്കി സൗദി വലയിലെത്തിച്ചത്.

Content Highlights: argentina, saudi arabia, fifa world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented