പ്രതിഫലം മുഴുവന്‍ നാട്ടിലെ ദരിദ്രര്‍ക്കായി; ഹൃദയം കവര്‍ന്ന് ഹക്കീം സിയേഷ്‌


Hakim Ziyech | Photo: Natacha Pisarenko/AP

റബാത്ത്: ഖത്തർ ലോകകപ്പിൽനിന്ന് സ്വന്തമായ പ്രതിഫലം സ്വന്തം നാട്ടിലെ ദരിദ്രർക്കു നൽകാൻ മൊറോക്കോ താരം ഹക്കിം സിയേഷ്. 2,77,575 പൗണ്ട് (ഏകദേശം 22.9 കോടി രൂപ) ആണ് ഹക്കിം സിയേഷിന് ലഭിക്കുക. ഈ തുക അദ്ദേഹം മൊറോക്കോയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി നീക്കിവെക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

'തീർച്ചയായും എന്റെ ലോകകപ്പ് സമ്പാദ്യമെല്ലാം അർഹരായ പാവങ്ങൾക്കു നൽകും. പണത്തിനു വേണ്ടിയല്ല ഞാൻ മൊറോക്കോയ്ക്കു വേണ്ടി ലോകകപ്പ് കളിച്ചത്. ഹൃദയത്തിൽനിന്നെടുത്ത തീരുമാനമായിരുന്നു അത്.'-ഹകീം സിയേഷ് പറഞ്ഞതായി മാധ്യമപ്രവർത്തകനായ ഖാലിദ് ബെയ്ദൂൻ ട്വീറ്റ് ചെയ്തു.

2015 മൊറോക്കോ ദേശീയ ടീമിലെത്തിയ ഹക്കിം സിയേഷ് ഇതുവരെ ലഭിച്ച ശമ്പളവും ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിച്ചതായാണ് റിപ്പോർട്ടുകൾ. ടീമിന്റെ പരിശീലന സമയങ്ങളിലടക്കം ലഭിക്കുന്ന ബോണസ് തുക ജീവകാരുണ്യ പ്രവർത്തനത്തിനും ടീമിലെ മറ്റ് ജീവനക്കാർക്കും നൽകാറാണ് പതിവ്.

പ്രീമിയർ ലീ​ഗിൽ ചെൽസിയുടെ താരമാണ് സീയേഷ്. 2020-21 സീസണിലാണ് ചെൽസിയിലേക്ക് അദ്ദേഹം ചേക്കേറിയത്. 40 ദശലക്ഷം പൗണ്ടിനായിരുന്നു കൈമാറ്റം. അഞ്ചു വർഷത്തേക്കാണ് ചെൽസിയുടെ കരാർ.

Content Highlights: Hakim Ziyech Donates 2022 World Cup Earnings to Poor in Morocco

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Finland

1 min

താമസിക്കാന്‍ ആഢംബര വില്ല; പത്ത് പേര്‍ക്ക് സൗജന്യമായി ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ അവസരം

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented