ഇംഗ്ലണ്ടിന്റെ ഗോൾമഴ, സെനഗലിനെ വീഴ്ത്തി ഓറഞ്ച് പട, യു.എസ്. വെയിൽസ് മത്സരം സമനില | Day 02 RoundUp


Photo: Getty Images

ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം ദിനത്തിൽ വീണത് 12 ഗോളുകൾ. ഇറാനെ രണ്ടിനെതിരെ ആറു ഗോളിന് ഇംഗ്ലണ്ട് ഗോൾമഴയിൽ മുക്കിയെങ്കിലും മെച്ചപ്പെട്ട പ്രകടനമായിരുന്നു ഇറാന്റേത്. രണ്ടാം മത്സരത്തിൽ തുടക്കത്തിൽ നെതർലൻഡ്‌സും സെനഗലും ഒപ്പത്തിനൊപ്പം നിന്നുവെങ്കിലും രണ്ടാം പകുതിയിൽ കിട്ടിയ ചാൻസുകൾ മുതലാക്കി രണ്ട് ഗോളിന് ഓറഞ്ച് പട വിജയക്കൊടി നാട്ടി. ലോകകപ്പിൽ പന്തു തട്ടാൻ അവസരം കിട്ടാതെ പോയ മുൻ ലൈബീരിയൻ സ്‌ട്രൈക്കർ ജോർജ് വിയയുടെ മകൻ തിമോത്തി വിയയുടെ ഗോളിൽ മുന്നിലെത്തിയ യു.എസിനെ അതേ നാണയത്തിൽ ഗാരെത് ബെയ്ൽ പെനാൽറ്റിയിലൂടെ പിടിച്ചുകെട്ടി.

ഗ്രൂപ്പ് ബിയിലെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ട് കളം അടക്കി വാഴുകയായിരുന്നു. ബുക്കായോ സാക്കയുടെ രണ്ടു ഗോളുകളും അതിമനോഹരമായിരുന്നു. റഹീം സ്‌റ്റെർലിങ്ങും റാഷ്‌ഫോർഡും ജാക്ക് ഗ്രീലിഷും ജൂഡ് ബെല്ലിങ്ഹാമും ചേർന്ന് ഇറാനെ തകർത്തു വിടുകയായിരുന്നു. പരിക്കേറ്റ് ആദ്യഗോളി പിന്മാറിയതോടെ വിറച്ചുപോയ ഇറാൻ മെഹ്ദി തെറാമിയിലൂടെ ഇരട്ടഗോൾ നേടിയതു തന്നെ അദ്ഭുതംഇംഗ്‌ളണ്ട് - ഇറാൻ മാച്ച് റിപ്പോർട്ട് വായിക്കാം

ഒത്തിണക്കത്തോടെ മുന്നേറിയ സെനഗലിന് പക്ഷെ, രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾക്ക് പരാജയപ്പെടാനായിരുന്നു വിധി. കളിയുടെ ഗതിക്കെതിരെ കോഡ് ഗാക്‌പോ ആദ്യഗോൾ നേടിയതോടെ സെനഗൽ മങ്ങിപ്പോയി. എക്‌സ്ട്ര ടൈമിന്റെ ഒമ്പതാം മിനിറ്റിൽ ഡേവി ക്ലാസൻ സെനഗലിന്റെ വല കുലുക്കിയപ്പോൾ അവസാനനിമിഷം വരെ പൊരുതിയ ഗോളി മെൻഡി കണ്ണീരോടെ മൈതാനം വിട്ടു.

നെതർലൻഡ്‌സ് - സെനഗൽ മാച്ച് റിപ്പോർട്ട് വായിക്കാം

അറുപത്തിനാലു വർഷങ്ങൾക്കു ശേഷം ലോകകപ്പ് മൈതാനത്ത് തിരിച്ചെത്തിയ വെയ്ൽസിനെ ആദ്യപകുതിയിൽ യു.എസ്. വരിഞ്ഞു കെട്ടി. നിരന്തരം വെയ്ൽസ് ഗോൾമുഖത്ത് അപകടം വിതച്ച യു.എസിനു പക്ഷെ, ആദ്യഗോളിനായി 36-ാം മിനിറ്റു വരെ കാത്തിരിക്കേണ്ടി വന്നു. അതിവേഗം മുന്നിലെത്തിയ പന്ത് തകർപ്പൻ വലംകാലടിയിലൂടെ തിമോത്തി വിയ വലയിലെത്തിച്ചു. കളി തീരാൻ എട്ടു മിനിറ്റ് ബാക്കിനിൽക്കെയായിരുന്നു വെയ്ൽസിന്റെ സമനില ഗോൾ. പെനാൽറ്റി ബോക്‌സിനകത്ത് തന്നെ യു.എസ്. താരം വീഴ്ത്തിയതിനു കിട്ടിയ പെനാൽറ്റി ബെയ്ൽ തന്നെയാണ് എടുത്തത്. വെടിച്ചില്ലുപോലെ പന്ത് വലയിലാക്കി ബെയ്‌ലും വെയിൽസും ആശ്വാസം കണ്ടെത്തി.

യു.എസ്. - വെയിൽസ് മാച്ച് റിപ്പോർട്ട് വായിക്കാം

Content Highlights: Fifa World Cup 2022, Day 02 Roundup, England, Iran, Netherlands, Senegal, US, Wales


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented