സുവാരസ്, ഡാനിയൽ അമർട്ടെ | Photo: Getty Images
ദോഹ: ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയില്ലെങ്കിലും യുറഗ്വായുടെ വഴി അടക്കുമെന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നുവെന്ന് ഘാനയുടെ പ്രതിരോധ താരം ഡാനിയല്‍ അമര്‍ട്ടെ. പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ യുറഗ്വേയ്ക്ക് ഒരു ഗോള്‍കൂടി ആവശ്യമായിരുന്നുവെന്നും എന്നാല്‍ അത് നേടാതെ പ്രതിരോധിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യുറഗ്വായ്ക്ക് അവസാന 16-ല്‍ ഇടം നിഷേധിക്കുന്നത് പ്രധാനമായിരുന്നുവോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'അതേ' എന്നായിരുന്നു അമര്ട്ടെയുടെ മറുപടി.
'നമുക്ക് ഗോള്‍ നേടേണ്ടത് അവശ്യമാണെന്ന് ഞാന്‍ എന്റെ ടീം അംഗങ്ങളോട് പറഞ്ഞു. അതുപോലെ അവര്‍ക്കും ഒരു ഗോള്‍ ആവശ്യമാണ്. അതിനാല്‍ നമുക്ക് മുന്നേറാന്‍ സാധിച്ചില്ലെങ്കിലും അവരെ തടുത്തുനിര്‍ത്താന്‍ ശക്തമായി പ്രതിരേധിക്കേണ്ടതുണ്ട്. എന്നാല്‍ അത് ബുദ്ധിമുട്ടായിരുന്നു, അവരുടെ പ്രതിരോധ താരങ്ങളെല്ലാം മുന്നോട്ട് കയറിയാണ് കളിച്ചത്', ഡാനിയല്‍ അമര്‍ട്ടെ പറഞ്ഞു.
അവസാന മത്സരത്തില്‍ ഗോളും ജയവും നേടിയിട്ടും മുന്‍ ചാമ്പ്യന്മാരായ യുറഗ്വായ് ലോകകപ്പ് ഫുട്ബോളിന്റെ നോക്കൗട്ട് റൗണ്ടിലെത്താതെ പുറത്തായിരുന്നു. ജോര്‍ജിയന്‍ അരാസ്കേറ്റയുടെ ഇരട്ട ഗോളിന്റെ ബലത്തില്‍ ഗ്രൂപ്പ് എച്ചില് ഘാനയെ 2-0ത്തിന് തോല്‍പ്പിച്ചിട്ടും നാല് പോയിന്റോടെ ടീം മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വിജയിച്ചിട്ടും അടിച്ച ഗോളുകളുടെ എണ്ണത്തില്‍ ദക്ഷിണകൊറിയക്ക് പിന്നിലായതാണ് യുറഗ്വായ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്.
2010 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പന്ത് കൈകൊണ്ട് തട്ടിയിട്ട് ഗോള്‍ നിഷേധിച്ച ലൂയി സുവാരസിന്റെ യുറഗ്വായോട് പകരം ചോദിക്കാനാണ് ഘാന എത്തിയത്. തോറ്റിട്ടും അവരുടെ വഴി മുടക്കാന്‍ അവര്‍ക്കായി. ചരിത്രത്തിന്റെ ആവര്‍ത്തനം പോലെ യുറഗ്വായ്ക്ക് എതിരായ മത്സരത്തില്‍ വീണ്ടും പെനാല്‍റ്റി ലഭിച്ചിരുന്നെങ്കിലും അത് ഘാന നഷ്ടപ്പെടുത്തിയിരുന്നു.
Content Highlights: Ghana’s Amartey says it was ‘important’ to deny Uruguay World Cup progression
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..