റഷ്യയിലെ ദുർഭൂതം പിടിവിടാതെ ഖത്തറിലും; ജർമനിക്കിതെന്തുപറ്റി?


Photo: Getty images

ദോഹ: 2014 ലോകകപ്പില്‍ പാഞ്ഞുവരുന്ന ഒരു ട്രെയിന്‍ പോലെയായിരുന്നു ജര്‍മനി. റിയോയില്‍ അര്‍ജന്റീനയെ വീഴ്ത്തി കപ്പടിച്ചാണ് കുതിപ്പ് നിര്‍ത്തിയത്. എന്നാല്‍ പിന്നീടങ്ങോട്ട് ലോകകപ്പെന്നാല്‍ ജര്‍മനി ഓർക്കാനാഗ്രഹിക്കാത്ത കാര്യമായി മാറുകയാണ്. ആദ്യ മത്സരം തോറ്റ് തുടങ്ങുകയെന്ന നാണക്കേട് തുടര്‍ച്ചയായി രണ്ടാം ലോകകപ്പിലും ആവർത്തിക്കുകയാണ് ജര്‍മനി.

മറ്റേത് ടീമാണെങ്കിലും അത് ഒരു സാധാരണ കാര്യമായി കരുതാം. എന്നാല്‍ ലോകകപ്പിലെ ടീമുകളില്‍ ഒന്നാം നിരക്കാരായ ജര്‍മനിക്ക് ഇത് സംഭവിക്കുമ്പോള്‍ അവിശ്വസനീയമായി മാത്രമേ കരുതാനാകൂ. ഈ നൂറ്റാണ്ടിലെ മാത്രം ലോകകപ്പുകളുടെ കണക്കു പരിശോധിച്ചാല്‍ പോലും ജര്‍മനി അവസാന നാലിലെത്തുന്നതിനാണ് 2014 വരെ സാക്ഷ്യം വഹിച്ചത്.



2002-ല്‍ ഫൈനലിസ്റ്റുകള്‍... 2006-ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ സെമിഫൈനലിസ്റ്റുകള്‍. 2010-ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലും സെമി ഫൈനലിസ്റ്റുകള്‍. 2014-ല്‍ ജേതാക്കള്‍. എന്നാല്‍, അതിന് ശേഷം 2018-ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റ് പുറത്തായി. മൂന്നില്‍ രണ്ട് കളികളും തോറ്റായിരുന്നു മടക്കം. തുടര്‍ച്ചയായി രണ്ടാം ലോകകപ്പിലും ഏഷ്യന്‍ ടീമിനോട് തോല്‍ക്കുകയും ചെയ്തു ജര്‍മനി.

2018-ല്‍ ആദ്യ മത്സരത്തില്‍ മെക്‌സികോയാണ് ജര്‍മന്‍ നിരയെ അട്ടിമറിച്ചത്. അന്ന് 1-0ന് ആയിരുന്നു തോല്‍വി. തൊട്ടടുത്ത മത്സരത്തില്‍ സ്വീഡനെ 2-1ന് വീഴ്ത്തിയെങ്കിലും ദക്ഷിണ കൊറിയയോട് 2-0ന് തോറ്റ് മടങ്ങി.

ഇപ്പോഴിതാ ഖത്തര്‍ ലോകകപ്പിലും ആദ്യ മത്സരത്തില്‍ തോറ്റിരിക്കുകയാണ് ജര്‍മനി. ജപ്പാനോട് തോല്‍വി വഴങ്ങിയത് 2-1ന്. ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്ക, സ്‌പെയിന്‍ എന്നിവര്‍ക്കെതിരെയാണ് ജര്‍മനിയുടെ ഇനിയുള്ള മത്സരങ്ങള്‍.

Content Highlights: germany, fifa world club


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented