ചരിത്രത്തിലിടം നേടി ഗാവി; ലോകകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരം


photo:Getty Images

ദോഹ: ആദ്യ മത്സരത്തില്‍ തന്നെ ചരിത്രം കുറിച്ചാണ് സ്പാനിഷ് പട തുടങ്ങിയത്. ഏഴ് ഗോളുകള്‍ക്ക് കോസ്റ്ററീക്കയെ തകര്‍ത്ത സ്‌പെയ്ന്‍ നിരവധി റെക്കോര്‍ഡുകളും സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിലെ തന്നെ ടീമിന്റെ ഏറ്റവും വലിയ വിജയമായിരുന്നു കോസ്റ്ററീക്കയ്‌ക്കെതിരേ നേടിയത്. മത്സരത്തില്‍ യുവതാരങ്ങളുടെ പ്രകടനമാണ് ശ്രദ്ധേയമായത്. ഗോള്‍ നേടിയ ബാഴ്‌സലോണ താരം ഗാവി ലോകകപ്പ് ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു.

ലോകകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടമാണ് ഗാവി കുറിച്ചത്. ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ പെലെയാണ്. പെലെയ്ക്ക് ശേഷം ലോകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരം മാനുവല്‍ റൊസാസാണ്. 1958-ലോകകപ്പില്‍ ഗോള്‍ നേടുമ്പോള്‍ പെലെയ്ക്ക് 17 വര്‍ഷവും 249 ദിവസവുമാണ് പ്രായം. മാനുവല്‍ റൊസാസ ഗോള്‍ നേടുമ്പോള്‍ 18 ലര്‍ഷവും 93 ദിവസവുമാണ് പ്രായം. ഗാവിയ്ക്ക് 18 വര്‍ഷവും 110 ദിവസവുമാണ് പ്രായം.



ഗാവിയുടെ ഗോളടക്കം ഏകപക്ഷീയമായ ഏഴ് ഗോളുകള്‍ക്കാണ് സ്‌പെയ്ന്‍ കോസ്റ്ററീക്കയെ തകര്‍ത്തത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം പാസുകള്‍ പൂര്‍ത്തീകരിച്ച ടീം എന്ന റെക്കോഡ് സ്പാനിഷ് പട ഈ മത്സരത്തിലൂടെ സ്വന്തമാക്കി.

Content Highlights: Gavi is the youngest FIFAWorldCup scorer since Pelé in 1958


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented