Photo: Getty Images
ദോഹ: ബ്രസീലിന്റെ സൂപ്പര്‍താരം ഗബ്രിയേല്‍ ജെസ്യൂസിനും പ്രതിരോധതാരം അലക്സ് ടെല്ലസിനും ഖത്തര്‍ ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. പരിക്കേറ്റ ഇരുവരും ടീമില്‍ നിന്ന് പുറത്തായി. ബ്രസീല്‍ ഫുട്ബോള്‍ അസോസിയേഷന് തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
കാല്‍മുട്ടിനേറ്റ പരിക്കാണ് ഇരുതാരങ്ങള്‍ക്കും തിരിച്ചടിയായത്. പരിക്കേറ്റതിനെത്തുടര്‍ന്ന് ഇരുവരെയും എം.ആര്.ഐ സ്കാനിങ്ങിന് വിധേയരാക്കി. സ്കാനിങ്ങില്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ ജെസ്യൂസിനെയും ടെല്ലസിനെയും മറ്റ് മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
ക്ലബ്ബ് ഫുട്ബോളില്‍ ആഴ്സനലിന്റെ മുന്നേറ്റതാരമാണ് ജെസ്യൂസ്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ ടെല്ലസ് നിലവില്‍ വായ്പാടിസ്ഥാനത്തില്‍ സെവിയ്യയിലാണ് കളിക്കുന്നത്. ഇരുവരുടെയും അഭാവം ബ്രസീലിന് തിരിച്ചടിയാണ്. സൂപ്പര്‍ താരം നെയ്മറും പരിക്കിന്റെ പിടിയിലാണ്. കണങ്കാലിന്റെ ലിഗമെന്റിന് പരിക്കേറ്റ നെയ്മര്‍ ടീമിനൊപ്പം തന്നെ തുടരുന്നുണ്ട്. കാമറൂണിനെതിരായ മത്സരം വീക്ഷിക്കാന്‍ നെയ്മര്‍ ഗ്രൗണ്ടിലെത്തിയിരുന്നു.
Content Highlights: fifa world cup 2022, brazil football team, brazil, Gabriel Jesus, Alex Telles, sports news, sports
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..