സ്‌പെയിനിന്റെയും ജര്‍മനിയുടെയും വഴിയില്‍ സഞ്ചരിക്കാത്ത ഫ്രാന്‍സ്


Photo: Getty Images

ദോഹ: 2014ലോകകപ്പിലും 2018 ലോകകപ്പിലും ഡിഫെന്‍ഡിങ് ചാമ്പ്യന്‍മാരായി എത്തിയ സ്‌പെയിന്‍ ജര്‍മനി ടീമുകള്‍ തമ്മില്‍ ഒരു സാമ്യതയുണ്ടായിരുന്നു. കപ്പ് നിലനിര്‍ത്താനിറങ്ങിയപ്പോള്‍ ഇരുവരും ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം തോറ്റിരുന്നു.

ഖത്തറില്‍ ഗ്രൂപ്പ് ഡി മത്സരത്തില്‍ ഓസ്‌ട്രേലിയ മുന്നിലെത്തിയപ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമെന്ന് തോന്നി. എന്നാല്‍ ചാമ്പ്യന്‍മാരായി എത്തി ആദ്യ ഗ്രൂപ്പ് മത്സരം തോല്‍ക്കുകയെന്ന പതിവ് തെറ്റിച്ചിരിക്കുകയാണ് ഖത്തറില്‍ ഫ്രാന്‍സ്.



2010ല്‍ കിരീടമുയര്‍ത്തിയ സ്‌പെയിന്‍ 2014ല്‍ തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോടാണ് പരാജയപ്പെട്ടത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു അന്ന് സ്‌പെയിന്‍ തോറ്റത്. പിന്നീട് ചിലിയോടും തോറ്റ സ്‌പെയിന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുകയും ചെയ്തു.

സമാനമായിരുന്നു 2014ല്‍ കിരീടം നേടിയ ജര്‍മനിയുടെ 2018 ലോകകപ്പിലെ അവസ്ഥ. നിലവിലെ ചാമ്പ്യന്‍മാരായി എത്തിയ ജര്‍മനിയെ തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മെക്‌സിക്കോ ഞെട്ടിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മെക്‌സിക്കന്‍ ജയം.

തൊട്ടടുത്ത മത്സരത്തില്‍ സ്വീഡനെ 2-1ന് തോല്‍പ്പിച്ചെങ്കിലും ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോട് 2-0ന് തോറ്റ ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. 2006ല്‍ വിശ്വകിരീടമുയര്‍ത്തിയ ഇറ്റലിയും തൊട്ടടുത്ത ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ പാരഗ്വെയോട് തോറ്റില്ലെങ്കിലും സമനില വഴങ്ങി.

Content Highlights: france, germany, spain, fifa world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented