photo: Getty Images
ദോഹ: ഗ്രൂപ്പ് ഡി യിലെ മത്സരത്തില്‍ കരുത്തരായ ഡെന്മാര്ക്കിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ഫ്രാന്‍സ് വീഴ്ത്തിയത്. അതോടെ 2022 ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായും ഫ്രാന്‍സ് മാറി. ആദ്യ രണ്ടുമത്സരങ്ങളും വിജയിച്ചാണ് ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലെത്തുന്നത്. ഇതോടെ നിലവിലെ ചാമ്പ്യന്മാര് ഗ്രൂപ്പ് സ്റ്റേജില്‍ പുറത്താകുന്ന 'ചാമ്പ്യന്‍ ശാപ'ത്തിന് കൂടിയാണ് ഫ്രാന്‍സ് അറുതി വരുത്തിയത്.
ഫ്രാന്‍സ് ഇത്തവണ ഗ്രൂപ്പ് സ്റ്റേജില്‍ പുറത്താകുമോയെന്നാണ് ഏവരും ഉറ്റുനോക്കിയത്. കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിലവിലെ ചാമ്പ്യന്മാര് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്ന പതിവുണ്ട്. 2002-ലോകകപ്പ് മുതലാണ് ഈ ചാമ്പ്യന്‍ശാപം തുടങ്ങിയത്. 1998- ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് തൊട്ടടുത്ത ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായി. പിന്നീട് 2010 ലോകകപ്പില്‍ 2006-ലെ ജേതാക്കളായ ഇറ്റലിയും ആദ്യ ഘട്ടത്തില്‍ തന്നെ വീണു.
2014-ലും 2018-ലും ഇതിന് മാറ്റമുണ്ടായില്ല. 2010-ലോകകപ്പിലെ ജേതാക്കളായ സ്പെയ്നിന് 2014-ലോകകപ്പില്‍ നോക്കൗട്ട് സ്റ്റേജിലേക്ക് കടക്കാനായില്ല. 2014-ജേതാക്കളായ ജര്‍മനിയും 2018-ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടങ്ങി.
ഇത്തവണ ഫ്രാന്‍സ് നോക്കൗട്ട് സ്റ്റേജിലേക്ക് മുന്നേറുമോ എന്നതായിരുന്നു ഏവരുടേയും കാത്തിരിപ്പ്. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഫ്രാന്‍സ് മുന്നേറിയത്. ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി മാറിക്കൊണ്ടാണ് ദെഷാംസും സംഘവും മുന്നേറിയത്.
Content Highlights: France have broken the champions curse
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..