ഫ്രാന്‍സിന് വീണ്ടും തിരിച്ചടി, ലോകകപ്പിന് തൊട്ടുമുന്‍പ് സൂപ്പര്‍ താരം പുറത്ത്


പരിക്കേറ്റ എൻകുൻകു ഗ്രൗണ്ട് വിടുന്നു | Photo: AFP

ദോഹ: 2022 ഫിഫ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഫ്രാന്‍സിന് വീണ്ടും തിരിച്ചടി. ടീമിലെ പ്രധാന മുന്നേറ്റ താരങ്ങളിലൊരാളായ ക്രിസ്റ്റഫര്‍ എന്‍കുന്‍കു ടീമില്‍ നിന്ന് പുറത്തായി. പരിക്കുമൂലമാണ് എന്‍കുന്‍കു പുറത്തായത്.

ലോകകപ്പിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ പരിക്കേറ്റ എന്‍കുന്‍കുവിന് ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും നഷ്ടമായേക്കും. ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇടത്തേ മുട്ടിനാണ് എന്‍കുന്‍കുവിന് പരിക്കേറ്റത്.



പരിശീലനത്തിനിടെ സഹതാരം എഡ്വാര്‍ഡോ കാമവിങ്ങയുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് ഗ്രൗണ്ടില്‍ വീണ എന്‍കുന്‍കുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്രാന്‍സിന് നഷ്ടമാകുന്ന പ്രധാനപ്പെട്ട നാലാമത്തെ താരമാണ് എന്‍കുന്‍കു.

പോള്‍ പോഗ്ബ, പ്രെസ്‌നെല്‍ കിംബെപെ, എന്‍ഗോളോ കാന്റെ എന്നിവര്‍ പരിക്കുമൂലം നേരത്തേ ടീമില്‍ നിന്ന് പുറത്തായിരുന്നു. ഗ്രൂപ്പ് ഡിയിലാണ് ഫ്രാന്‍സ് ലോകകപ്പില്‍ മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാരുടെ എതിരാളികള്‍.

Content Highlights: fifa world cup 2022, nkunku, france football, nkunku injury,france team for 2022 world cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented