photo: Getty Images
ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഡി യിലെ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ടുണീഷ്യ അട്ടിമറിച്ചത്. വാബി ഖസ്രിയാണ് ടുണീഷ്യയ്ക്കായി ഗോള്‍ നേടിയത്.
എന്നാല്‍ അവസാന മിനിറ്റില്‍ ഫ്രാന്‍സ് വലകുലുക്കിയിരുന്നു. സൂപ്പര്‍ താരം ഗ്രീസ്മാനാണ് ഗോളടിച്ചത്. പക്ഷേ വാര് പരിശോധനകള്‍ക്ക് ശേഷം ഗോള്‍ ഓഫ്സൈഡാണെന്ന് കണ്ടെത്തിയതോടെ റഫറി ഗോള്‍ നിഷേധിച്ചു.
പക്ഷേ ഇത് ടിവിയില്‍ കണ്ടുകൊണ്ടിരുന്ന ഭൂരിഭാഗം ഫ്രാന്‍സ് ആരാധകരും മത്സരം സമനിലയിലാണെന്നാണ് കരുതിയത്. കാരണം അവിടെ മത്സരം സംപ്രേക്ഷണം ചെയ്ത ടിവി ചാനല്‍ ഗ്രീസ്മാന്റെ ഗോളോടെ കളി കാണിക്കുന്നത് നിര്‍ത്തി. പിന്നെ ചാനല്‍ പരസ്യത്തിലേക്ക് കടന്നു. അതിനാല്‍ ആരാധകര്‍ ആ സമയം വാര് പരിശോധനകളിലേക്ക് കടന്നത് അവര്‍ അറിഞ്ഞില്ല.
അതേ സമയം റഫറി അവസാനവിസില്‍ മുഴക്കിയതിന് ശേഷം പിന്നെന്തിനാണ് വാര് പരിശോധനയ്ക്കായി പോയതെന്ന് ഫ്രാന്‍സ് പരിശീലകന് ദിദിയര്‍ ദെഷാംപ്സ് ചോദ്യമുന്നയിച്ചു.
തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.
Content Highlights: France fans miss World Cup 2022 VAR drama after TV blunder leaves them in the dark
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..