ഇംഗ്ലണ്ട് ടീം പരിശീലനത്തിൽ | Photo:Alex Pantling/Getty Images
ദോഹ: ലോകകപ്പിലെ നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സും മികച്ച ഫോമിലുള്ള ഇംഗ്ലണ്ടും ഇന്ന് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു. രാത്രി 8.30-ന് നടക്കുന്ന മത്സരത്തില്‍ ഫ്രാന്‍സിന് സൂപ്പര്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ പോളണ്ടാണ് എതിരാളികള്‍. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിന് എതിരാളികള്‍ ആഫ്രിക്കന്‍ ചാംപ്യന്മാരായ സെനഗല്‍. രാത്രി 12.30-നാണ് ഇംഗ്ലണ്ട്-സെനഗള്‍ പോരാട്ടം. ഈ മത്സരങ്ങള്‍ ജയിക്കുന്ന ടീമുകള്‍ ഡിസംബര്‍ പത്തിനു നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും.
ഫ്രാന്‍സ്-പോളണ്ട്
മുമ്പ് ഇരുടീമുകളും 16 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ടുതവണ ഫ്രാന്‍സും മൂന്നുതവണ പോളണ്ടും വിജയിച്ചു. അഞ്ചുമത്സരങ്ങള്‍ സമനിലയിലായി. പ്രാഥമികറൗണ്ടിലെ അവസാനമത്സരത്തില്‍ ഇരുടീമുകളും തോറ്റു. ഫ്രാന്‍സ് ടുണീഷ്യയോടും (0-1) പോളണ്ട് അര്‍ജന്റീനയോടും (0-2). മുമ്പ് പ്രീക്വാര്‍ട്ടറില്‍ അവര്‍ തോറ്റുമടങ്ങിയത് 1934-ലാണ്. ഫ്രാന്‍സ് ഇറങ്ങാന്‍ സാധ്യതയുള്ള ശൈലി: 4-2-3-1. ടീമിലെ ആര്‍ക്കും പരിക്കില്ല. പോളണ്ടിനെതിരായ അവസാന മൂന്ന് മത്സരങ്ങളില്‍ ഫ്രാന്‍സ് ഗോള്‍ വഴങ്ങിയിട്ടില്ല. പോളണ്ട് 4-4-2 ശൈലിയിലായിരിക്കും ഇറങ്ങുക..
ഇംഗ്ലണ്ട്-സെനഗല്‍
തോല്‍വിയില്ലാതെയാണ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലെത്തിയത്. ഒരു തോല്‍വിയോടെ സെനഗലും. രണ്ടാംതവണയാണ് സെനഗല്‍ ലോകകപ്പില്‍ നോക്കൗട്ട് റൗണ്ടിലെത്തുന്നത്. ആഫ്രിക്കന്‍ ടീമുകളുമായുള്ള കഴിഞ്ഞ 20 മത്സരങ്ങളില്‍ ഇംഗ്ലണ്ട് തോല്‍വിയറിഞ്ഞിട്ടില്ല. ഇംഗ്ലണ്ട് ഇറങ്ങാന്‍ സാധ്യതയുള്ള ശൈലി: 4-3-3. സെനഗല്‍ ഇറങ്ങാന്‍ സാധ്യതയുള്ള ശൈലി 4-2-3-1.
Content Highlights: France faces Poland, England to meet Senegal in World Cup 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..