മെസ്സിയും നെയ്മറും റോണോയും ചെറുപുഴയിലെ തുരുത്തില്‍ തന്നെ തുടരും


കട്ടൗട്ടുകള്‍ തത്കാലം മാറ്റേണ്ടിവരില്ല. മാറ്റേണ്ടെന്ന് മന്ത്രിയും എം.എല്‍.എ.യും. ഞായറാഴ്ച ക്രിസ്റ്റ്യാനോയുടെ കട്ടൗട്ടും ഉയര്‍ന്നു

Photo: twitter.com

കൊടുവള്ളി: പുള്ളാവൂര്‍ കുറുങ്ങാട്ടുകടവില്‍ ചെറുപുഴയിലെ തുരുത്തില്‍ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ മാറ്റേണ്ടിവരുമെന്നോര്‍ത്ത് ആശങ്കപ്പെട്ട ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആശ്വാസം. പുഴയും ഇരുകരകളിലെ പുറമ്പോക്കും തങ്ങളുടെ ആസ്തിയാണെന്നും കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ നിലവില്‍ ഒരുവിധത്തിലും തടസ്സപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി കൊടുവള്ളിനഗരസഭാ അധികൃതര്‍ രംഗത്തെത്തി.

രണ്ടു തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും അധികാരപരിധിയിലല്ലാത്ത, എന്‍.ഐ.ടി.യുടെ കുടിവെള്ളപദ്ധതിക്കായി വിട്ടുകിട്ടിയ ഭാഗത്തുസ്ഥാപിച്ച കട്ടൗട്ടുകള്‍ മാറ്റേണ്ടതില്ലെന്ന് കുന്ദമംഗലം എം.എല്‍.എ. പി.ടി.എ. റഹീമും വ്യക്തമാക്കി. കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാനും കട്ടൗട്ടുകള്‍ മാറ്റേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടു.തുരുത്തില്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്ന് കാണിച്ച് ഓണ്‍ലൈനായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലംസന്ദര്‍ശിച്ച ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ അവ എടുത്തുമാറ്റാന്‍ കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു.

നഗരസഭ പൂര്‍ണമായും കളിക്കാരുടെ ആവേശത്തിനും വികാരത്തിനുമൊപ്പമാണെന്ന് കൊടുവള്ളി നഗരസഭാ ചെയര്‍മാന്‍ വെള്ളറ അബ്ദു പറഞ്ഞു. കട്ടൗട്ടുകള്‍ സ്ഥാപിച്ചസ്ഥലം ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിന്റെയും കൊടുവള്ളി നഗരസഭയുടെയും അതിര്‍ത്തിയിലാണ്. രണ്ടു തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും അധികാരപരിധിയിലല്ലെന്നും പി.ടി.എ. റഹീം എം.എല്‍.എ. വ്യക്തമാക്കി.

ക്രിസ്റ്റ്യാനോയ്ക്കും കട്ടൗട്ട്

പുള്ളാവൂര്‍ പുഴയില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും കട്ടൗട്ട് ഉയര്‍ന്നു. ഞായറാഴ്ച രാത്രിയാണ് 50 അടി ഉയരമുള്ള കട്ടൗട്ട് കുറുങ്ങാട്ടുകടവില്‍ സ്ഥാപിച്ചത്. കളിക്കാരുടെ കട്ടൗട്ടുകള്‍ കാണാന്‍ ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി ഒട്ടേറെപ്പേരാണ് ദിവസവും കുറുങ്ങാട്ടുകടവില്‍ എത്തുന്നത്. ഞായറാഴ്ച ലക്ഷദ്വീപില്‍ നിന്നുവരെ ആളുകളെത്തി.

Content Highlights: football players cutouts in pullaloor do not need to be changed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented