photo: Getty Images
ദോഹ: പ്രീ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ സ്പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് മൊറോക്കോ ക്വാര്‍ട്ടറിലെത്തിയത്. ഷൂട്ടൗട്ടില്‍ 3-0 നാണ് മൊറോക്കോയുടെ വിജയം. 2018-ലോകകപ്പിന്റെ ആവര്‍ത്തനമെന്നപോലെ ഇത്തവണയും സ്പെയിന് പ്രീ ക്വാര്‍ട്ടറില്‍ മടങ്ങി.
സ്പെയിനിനെ കീഴടക്കിയതോടെ ചരിത്രവിജയമാണ് മൊറോക്കോ സ്വന്തമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൊറോക്കോ ക്വാര്‍ട്ടറിലെത്തുന്നത്. ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കോ. 1990-ലോകകപ്പില്‍ ക്വാര്ട്ടറിലെത്തിക്കൊണ്ട് കാമറൂണാണ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി മാറിയത്. പിന്നാലെ 2002-ല്‍ സെനഗലും 2010-ല്‍ ഘാനയും ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തി.
1998-ല്‍ നൈജീരിയക്കുശേഷം ലോകകപ്പില്‍ സ്പെയിനിനെ പരാജയപ്പെടുത്തുന്ന ആഫ്രിക്കന്‍ രാജ്യം കൂടിയാണ് മൊറോക്കോ.
Content Highlights: First African World Cup quarter-finalist since Ghana in 2010
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..