Photo: Getty Images
ദോഹ: അട്ടിമറികള്‍ തുടര്‍ക്കഥയായ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ക്ക് ശേഷം ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് ഇന്ന് തുടക്കം. നാല് ദിവസങ്ങളിലായി നോക്കൗട്ട് അടിസ്ഥാനത്തിലുള്ള എട്ടുമത്സരങ്ങളില്‍ 16 ടീമുകള്‍ ഏറ്റുമുട്ടും. തോല്‍ക്കുന്ന ടീമിന് നാട്ടിലേക്ക് മടങ്ങാം. പ്രീക്വാര്‍ട്ടറിലെ ആദ്യമത്സരത്തില്‍ ഇന്ന് രാത്രി 8.30ന് നെതര്‍ലന്‍ഡ്സ് അമേരിക്കയെ നേരിടും രണ്ടാം മത്സരത്തില്‍ അര്‍ജന്റീന ഓസ്ട്രേലിയയെ നേരിടും (രാത്രി 12.30).
നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഞായറാഴ്ച രാത്രി 8.30ന് പോളണ്ടിനേയും രാത്രി 12.30ന് ഇംഗ്ലണ്ട് സെനഗലിനേയും നേരിടും. തിങ്കളാഴ്ച രാത്രി 8.30ന് നിലവിലെ റണ്ണറപ്പുകളായ ക്രെയേഷ്യ ജപ്പാനേയും രാത്രി 12.30ന് ബ്രസീല്‍ ദക്ഷിണ കൊറിയയുമായും ഏറ്റുമുട്ടും. ചൊവ്വാഴ്ച സ്പെയിന് മൊറോക്കോയേയും പോര്‍ച്ചുഗീസ് പട സ്വിസ് പടയേയും നേരിടും. എട്ട് മത്സരങ്ങളിലായി ജയിക്കുന്ന ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും.
നോക്കൗട്ടിന് പന്തുരുളുമ്പോള്‍ ആദ്യ റൗണ്ടില്‍ എല്ലാ കളിയും ജയിച്ച ഒരൊറ്റ ടീം പോലുമില്ല പ്രീക്വാര്‍ട്ടറില്‍. 32 ടീമുകള്‍ മാറ്റുരച്ച ഗ്രൂപ്പ് ഘട്ടം തോല്‍വിയറിയാതെ അതിജീവിച്ചത് ഇംഗ്ലണ്ട്, ക്രൊയേഷ്യ, നെതര്‍ലന്‍ഡ്, യു.എസ്.എ, മൊറോക്കോ എന്നീ ടീമുകള്‍ മാത്രമാണ്. പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയ കരുത്തരായ അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നിവരെല്ലാം തോല്‍വിയറിഞ്ഞു. സമനിലയുടെ കളികളും ഇനിയില്ല. ജയം മാത്രം ലക്ഷ്യമിട്ട് പതിനാറ് ടീമുകളും അടുത്ത നാല് ദിവസങ്ങളിലായി പോരാട്ടത്തിനിറങ്ങും.
ഇന്നത്തെ പേരാട്ടം
- അര്‍ജന്റീന-ഓസ്ട്രേലിയ
ഗ്രൂപ്പ് ഡി രണ്ടാംസ്ഥാനക്കാരായാണ് ഓസ്ട്രേലിയ എത്തിയത്. ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോടു തോറ്റ (1-4) അവര്‍ രണ്ടാം മത്സരത്തില്‍ ടുണീഷ്യയെയും അവസാന മത്സരത്തില്‍ ഡെന്മാര്ക്കിനെയും 1-0 സ്കോറില്‍ തോല്‍പ്പിച്ചു. 4-4-2 ശൈലിയിലായിരിക്കും ഇറങ്ങുക. ടീമില്‍ പരിക്കുള്ള ആരുമില്ല. 2006-നുശേഷം ആദ്യമായാണ് അവര്‍ നോക്കൗട്ട് ഘട്ടത്തിലെത്തുന്നത്.
- നെതര്‍ലന്‍ഡ്സ്-അമേരിക്ക

Content Highlights: FIFA World Cup Round of 16 kicks off today
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..