മലയാളത്തില്‍ 'നന്ദി' എഴുതി അല്‍ ബൈത്ത് സ്റ്റേഡിയം; ഖത്തറിന്റെ സ്‌നേഹമെന്ന് ആരാധകര്‍


ഖത്തർ ലോകകപ്പിനെത്തിയ ആരാധകർ/ സ്റ്റേഡിയത്തിൽ മലയാളത്തിൽ നന്ദി എന്നെഴുതിയിരിക്കുന്നു | Photo: AFP/ Facebook

ത്തവണത്തെ ലോകകപ്പിന് ഒരു പ്രത്യേകതയുണ്ട്. മലയാളികളുടെ സ്പര്‍ശമേറ്റ വിശ്വമേളയാണിത്. ഏറ്റവും കൂടുതല്‍ മലയാളികള്‍ കാഴ്ച്ചക്കാരും വളണ്ടിയര്‍മാരുമായി പങ്കെടുക്കുന്ന വിശ്വമേള. വര്‍ണാഭമായ സ്റ്റേഡിയങ്ങളുടെ നിര്‍മാണം മുതല്‍ സംഘാടനവും മത്സരത്തിന്റെ ആവേശവും വരെ നീളുന്നതാണ് ആ ബന്ധം.

ജീവിതപ്പച്ച നേടി ഖത്തര്‍ മണലാരണ്യത്തില്‍ എത്തിയ മലയാളികളാണ് ഇവരില്‍ മിക്കവരും. ഈ മലയാളിക്കരുത്തിന് സ്‌നേഹവും നന്ദിയും അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ ഖത്തര്‍ ലോകകപ്പിന്റെ സംഘാടകര്‍.



ആതിഥേയ രാജ്യവും എക്വഡോറും തമ്മിലുള്ള കിക്കോഫ് മത്സരത്തിന് വേദിയായ അല്‍ ബൈത്ത് സ്റ്റേഡിയത്തിന്റെ കവാടത്തില്‍ വ്യത്യസ്ത ഭാഷകളില്‍ നന്ദി എന്ന് എഴുതിവെച്ചാണ് ഖത്തര്‍ സ്‌നേഹം അറിയിച്ചത്. അതില്‍ മലയാളത്തില്‍ എഴുതിയ നന്ദിയുമുണ്ട്.

ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. നിരവധി മലയാളികളാണ് ഈ കവാട ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. മലയാളി പ്രവാസികളോടുള്ള ഖത്തറിന്റെ ഇഷ്ടമാണ് ഇതെന്നും അവര്‍ പറയുന്നു.

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join Whatsapp Group
https://mbi.page.link/1pKR

Content Highlights: fifa world cup 2022 thank you written in malayalam in al bayt stadium


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented