Photo: Getty Images
ദോഹ: അള്‍ജീരിയന്‍ യൂട്യൂബറെ ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയത്തിനു പുറത്ത് മുന്‍ കാമറൂണ്‍ ക്യാപ്റ്റനും പ്രശസ്ത ഫുട്ബോള്‍ താരവുമായ സാമുവല്‍ ഏറ്റു കാല്‍മുട്ടുകൊണ്ട് ഇടിച്ചിട്ടു. കഴിഞ്ഞ ദിവസത്തെ ബ്രസീല്‍ - ദക്ഷിണ കൊറിയ മത്സരത്തിന് ശേഷം 974 സ്റ്റേഡിയത്തിനു പുറത്തായിരുന്നു സംഭവം.
അള്‍ജീരിയന്‍ യൂട്യൂബര്‍ സെയ്ദ് മമൗനിക്കാണ് ഏറ്റുവിന്റെ മര്‍ദനമേറ്റത്. താരത്തിന്റെ കൂടെയുണ്ടായിരുന്നയാള്‍ മമൗനിയുടെ ക്യാമറ തകര്‍ക്കുകയും ചെയ്തു. മര്‍ദനത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
മത്സരശേഷം സ്റ്റേഡിയത്തിന് പുറത്തിറങ്ങിയ ഏറ്റവുവിനൊപ്പം നിരവധി ആരാധകര്‍ സെല്‍ഫി എടുക്കുന്നുണ്ടായിരുന്നു. മമൗനി ഇതിന്റെ വീഡിയോയും ചിത്രീകരിക്കുന്നതും കാണാം. കുറച്ചുസമയത്തിന് ശേഷം ഏറ്റു, മമൗനിയോട് തട്ടിക്കയറുന്നതും അയാളെ അടിക്കാനോങ്ങുകയും ചെയ്തു. എന്നാല്‍ താരത്തിന്റെ കൂടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തെ പിടിച്ച് മാറ്റുകയായിരുന്നു. പക്ഷേ ഇവരുടെ പിടിയില്‍ നിന്നും കുതറിയോടിയ ഏറ്റു മമൗനിയുടെ മുഖത്തും നെഞ്ചിലും മുട്ടുകാല് കൊണ്ട് ഇടിക്കുകയായിരുന്നു.
ഏറ്റുവിനെതിരേ പോലീസില്‍ കേസ് കൊടുക്കുകയും പരാതി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി മമൗനി തന്റെ ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. അതേസമയം ഏറ്റുവിനെ പ്രകോപിച്ചത് എന്താണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
Content Highlights: FIFA World Cup 2022 Samuel Etoo was filmed brutally kneeing a man in the face
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..