Photo: Getty Images
എറ്റവും കൂടുതല്‍ ഗോളടിച്ചതാരം - കിലിയന്‍ എംബാപ്പെ (8) ഫ്രാന്‍സ്.
കൂടുതല്‍ അസിസ്റ്റുകള്‍ - (മൂന്ന്) ലയണല്‍ മെസ്സി (അര്‍ജന്റീന), ബ്രൂണോ ഫെര്‍ണാണ്ടസ് (പോര്‍ച്ചുഗല്‍), അന്റോയിന്‍ ഗ്രീസ്മാന്‍ (ഫ്രാന്‍സ്), ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്), ഇവാന്‍ പെരിസിച്ച് (ക്രൊയേഷ്യ).
ഗോളിലേക്ക് കൂടുതല്‍ വഴിയൊരുക്കിയ താരങ്ങള്‍ - (10) മെസ്സി (7 ഗോള്‍, 3 അസിസ്റ്റ്) എംബാപ്പെ (8 ഗോള്‍, 2 അസിസ്റ്റ്)
ക്ലീന്‍ഷീറ്റ് കൂടുതല്‍ - (മൂന്ന്) യാസ്സിന്‍ ബോനോ (മൊറോക്കോ), എമിലിയാനോ മാര്‍ട്ടിനെസ് (അര്‍ജന്റീന), ജോര്‍ദന്‍ പിക്‌ഫോര്‍ഡ് (ഇംഗ്ലണ്ട്)
തുടര്‍ച്ചയായി ഏറ്റവുമധികം ക്ലീന്‍ഷിറ്റ് നേടിയത് - (3) ജോര്‍ദന്‍ പിക്‌ഫോര്‍ഡ് (ഇംഗ്ലണ്ട്)
ഗോള്‍ നേടിയ പ്രായമേറിയ താരം - പെപ്പെ, (പോര്‍ച്ചുഗല്‍) 39 വയസ്സ് 283 ദിവസം
ഗോള്‍ നേടിയ പ്രായംകുറഞ്ഞ താരം - ഗാവി (സ്പെയിന്‍), 18 വയസ്സ് 109 ദിവസം
ഒരു ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ വന്നത് ഖത്തറിലാണ്, 172
ഹാട്രിക്കുകള്‍ - എംബാപ്പെ (ഫ്രാന്‍സ്), ഗോണ്‍സാലോ റാമോസ് (പോര്‍ച്ചുഗല്‍)
നിശ്ചിതസമയത്തും അധികസമയത്തും ആകെ 23 പെനാല്‍റ്റി കിക്കുകള്‍. 17 എണ്ണം ലക്ഷ്യത്തിലെത്തി.
കൂടുതല്‍ പെനാല്‍റ്റി ഗോളുകള്‍ നേടിയത് - മെസ്സി (4)
സെല്‍ഫ് ഗോളുകള്‍ - (രണ്ട്) എന്‍സോ ഫെര്‍ണാണ്ടസ് (അര്‍ജന്റീന), നയെഫ് അഗ്യൂറെഡ് (മൊറോക്കോ)
വേഗമേറിയ ഗോള്‍ - (രണ്ടാംമിനിറ്റ്) അല്‍ഫോന്‍സോ ഡേവിസ് (കാനഡ)
പകരക്കാരനായി ഇറങ്ങി വേഗമേറിയ ഗോള്‍ - (ഇറങ്ങി ഒരുമിനിറ്റ് കൊണ്ട്) മാര്‍ക്കസ് റാഷ്ഫോര്‍ഡ് (ഇംഗ്ലണ്ട്), റാന്‍ഡല്‍ കോളോ മുവാനി (ഫ്രാന്‍സ്)
നിശ്ചിതസമയത്തിന്റെ അവസാനസമയത്ത് നേടിയ ഗോള്‍ - മെഹ്ദി തരാമി (90+13) ഇറാന്‍
എക്‌സ്ട്രാ ടൈമിലെ അവസാനസമയത്തെ ഗോള്‍ - എംബാപ്പെ (118-ാം മിനിറ്റില്‍) ഫ്രാന്‍സ്
കുറഞ്ഞ സമയംകൊണ്ട് രണ്ട് ഗോളുകള്‍ - എംബാപ്പെ (97 സെക്കന്‍ഡ്) ഫ്രാന്‍സ്
കൂടുതല്‍ ഗോളടിച്ച ടീം - ഫ്രാന്‍സ് (16)
കുറഞ്ഞ ഗോള്‍നേടിയ ടീമുകള്‍ - ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഖത്തര്‍, ടുണീഷ്യ, വെയ്ല്‍സ് (ഒരു ഗോള്‍)
കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീം - കോസ്റ്ററീക്ക (11 ഗോള്‍)
കുറഞ്ഞ ഗോള്‍ വഴങ്ങിയ ടീം - ടുണീഷ്യ (1)
കൂടുതല്‍ ഗോള്‍ പിറന്ന മത്സരം - (8), ഇംഗ്ലണ്ട്-ഇറാന്‍ (6-2)
ഒരു കളിയില്‍ കൂടുതല്‍ ഗോളടിച്ച ടീം - സ്പെയിന്‍ (7)
കൂടുതല്‍ ക്ലീന്‍ഷിറ്റുള്ള ടീം - മൊറോക്കോ (4)
ഒരു കളിയും ജയിക്കാത്ത ടീമുകള്‍ - കാനഡ, ഡെന്‍മാര്‍ക്ക് ഖത്തര്‍, സെര്‍ബിയ, വെയ്ല്‍സ്
കൂടുതല്‍ തോല്‍വികള്‍ വഴങ്ങിയ ടീമുകള്‍ - കാനഡ, ഖത്തര്‍
കൂടുതല്‍ സമനില നേടിയ ടീം - ക്രൊയേഷ്യ (4)
കൂടുതല്‍ തവണ കളിയിലെ താരമായത് - മെസ്സി (5)
Content Highlights: fifa world cup 2022 Qatar World Cup sets new record for most goals scored
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..