ലോകം ഒറ്റപ്പന്തിലേക്ക് ചുരുങ്ങുന്നു; ലോകകപ്പിന് വര്‍ണാഭമായ തുടക്കം


photo:twitter/FIFA World Cup

ദോഹ: ലോകം ഒറ്റപ്പന്തിലേക്ക് ചുരുങ്ങുന്നു. ഇനിയുളള 29 ദിവസങ്ങള്‍ ലോകം ആ പന്തിനെ വലയം ചെയ്തുകൊണ്ടിരിക്കും. ഖത്തറിലെ മണല്‍പ്പരപ്പിന് മുകളില്‍ പടുത്തുയര്‍ത്തിയ എട്ട് സ്റ്റേഡിയങ്ങളില്‍ ആ പന്ത് തലങ്ങും വിലങ്ങും ഉരുണ്ടുകൊണ്ടിരിക്കും. ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ടീമായ എക്വഡോറും തമ്മിലാണ് ഉദ്ഘാടനമത്സരം. അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന് മുന്നോടിയായി വര്‍ണാഭമായ ചടങ്ങുകളാണ് നടന്നത്.

കാല്‍പ്പന്തിന്റെ വിശ്വമേളയുടെ ആവേശങ്ങളത്രയും പ്രതിഫലിപ്പിക്കുന്നതായിരുന്നു അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലെ ഉദ്ഘാടനചടങ്ങ്. സംഗീതവും നൃത്തവും മറ്റു കലാപ്രകടനങ്ങളും കൈകോർക്കുന്നതായിരുന്നു ഉദ്ഘാടനചടങ്ങ്. മുന്‍ ഫ്രാന്‍സ്താരം മാഴ്‌സല്‍ ഡെസൈലി ലോകകപ്പ് കിരീടം പ്രദര്‍ശിപ്പിച്ചു. പ്രശസ്ത സിനിമാ താരം മോര്‍ഗന്‍ ഫ്രീമാനും ചടങ്ങില്‍ അണിനിരന്നു. പ്രതീക്ഷകളേയും ഐക്യത്തേയും പ്രതിപാദിച്ചു കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അതിനിടയില്‍ ഗാലറികളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഫ്‌ലാഷ് ലൈറ്റുകള്‍ തെളിച്ചു.



ദക്ഷിണകൊറിയയിലെ സംഗീത ബാൻഡായ ബി.ടി.എസിലെ ശ്രദ്ധേയനായ ജങ്‌കുക്ക് സ്‌റ്റേഡിയത്തെ ഇളക്കിമറിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടേയും ദേശീയപതാകകള്‍ വേദിയില്‍ പാറി നടന്നു.

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join Whatsapp Group
https://mbi.page.link/1pKR

Content Highlights: FIFA World Cup 2022 Opening Ceremony


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented