കെയ്‌നിന്റെ പെനാല്‍റ്റി നഷ്ടം; വൈറലായി എംബാപ്പെയുടെ ചിരി


1 min read
Read later
Print
Share

Photo: twitter.com

ദോഹ: ഇംഗ്ലണ്ട് - ഫ്രാന്‍സ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ വിധി നിര്‍ണയിച്ചത് ഒരു പെനാല്‍റ്റി കിക്കായിരുന്നു എന്ന വേണമെങ്കില്‍ പറയാം. ഫ്രാന്‍സ് 2-1ന് മുന്നില്‍ നില്‍ക്കുന്ന സമയത്ത് നിശ്ചിത സമയം തീരാന്‍ വെറും ആറു മിനിറ്റ് മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ആ നിര്‍ണായക പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്. ആ പെനാല്‍റ്റി കിക്കിന് ഇംഗ്ലണ്ടിന്റെ ജീവന്റെ വിലയുണ്ടായിരുന്നു. ബാറിന് മൂകളിലൂടെ പറന്നുപോയ കിക്ക് ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ലീഷ് ടീമിന് പുറത്തേക്കുള്ള വഴിതുറന്നു.

ഇപ്പോഴിതാ കെയ്ന്‍ ഈ പെനാല്‍റ്റി നഷ്ടമാക്കുമ്പോള്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയുടെ മുഖഭാവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കെയ്‌നിന്റെ കിക്ക് ബാറിന് മുകളിലൂടെ പറന്നപ്പോള്‍ സ്‌റ്റേഡിയത്തിലെ ക്യാമറ കണ്ണുകള്‍ എംബാപ്പെയുടെ ചിരി ഒപ്പിയെടുക്കുകയായിരുന്നു. കണ്ണടച്ച് വായ മലര്‍ക്കെ തുറന്ന് ചിരിക്കുന്ന എംബാപ്പെയുടെ ചിത്രമാണ് വൈറലാകുന്നത്.

നേരത്തെ മത്സരത്തിന്റെ 54-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് കെയ്ന്‍ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചിരുന്നു. ബുക്കയോ സാക്കയെ ചൗമെനി ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു ആദ്യം പെനാല്‍റ്റി. കിക്കെടുത്ത കെയ്ന്‍ കൃത്യമായി ഫ്രാന്‍സ് വലകുലുക്കി സമനിലഗോള്‍ കണ്ടെത്തി. പിന്നാലെ ഒളിവിയര്‍ ജിറൂദിലൂടെ ഫ്രാന്‍സ് മത്സരത്തില്‍ വീണ്ടും മുന്നിലെത്തി. തുടര്‍ന്നാണ് മേസണ്‍ മൗണ്ടിനെ തിയോ ഹെര്‍ണാണ്ടസ് ബോക്‌സില്‍ ഇടിച്ചിട്ടതി റഫറി ഇംഗ്ലണ്ടിന് രണ്ടാമതും പെനാല്‍റ്റി അനുവദിക്കുന്നത്. സമ്മര്‍ദ ഘട്ടത്തില്‍ പക്ഷേ കെയ്‌നിന് ലക്ഷ്യം കാണാനായില്ല.

Content Highlights: FIFA World Cup 2022 Kylian Mbappe s Reaction To Harry Kane Penalty miss

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented