ലുസെയ്ലില്‍ അര്‍ജന്റീനയുടെ കണ്ണീര്‍; ജയത്തോടെ ഫ്രാന്‍സ്, രണ്ട് സമനിലകളും | Day 03 RoundUP


Lionel Messi | Photo: Antonin THUILLIER / AFP

ദോഹ: സൗദി അറേബ്യയ്ക്ക് എതിരേ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ലോകറാങ്കിങ്ങില്‍ 51-ാം സ്ഥാനത്തുള്ള സൗദി അറേബ്യ് റാങ്കിങ്ങില്‍ മൂന്നാമതുള്ള മെസ്സിപ്പടയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് അട്ടിമറിച്ചത്. സൗദിക്കെതിരേ മെസ്സിയുടെ പെനാല്‍ട്ടി ഗോളില്‍ ഇടവേളവരെ അര്‍ജന്റീനയായിരുന്നു മുന്നില്‍. രണ്ടാംപകുതിയില്‍ ചിത്രം മാറി. രണ്ട് ഗോളുകള്‍ മടക്കി സൗദി ജയം പിടിച്ചെടുത്തു. സാലേഹ് അല്‍ ഷെഹ്രിയും സാലേം അല്‍ദൗസരിയും സൗദിക്കുവേണ്ടി സ്‌കോര്‍ ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍, നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഓസട്രേലിയയെ തോല്‍പിച്ചു (4-1). ഒലിവര്‍ ജിറൂഡ് ഇരട്ടഗോള്‍ നേടിയപ്പോള്‍ അദ്രിയന്‍ റാബിയോട്ട്, കൈലിയന്‍ എംബാപ്പെ എന്നിവരും ഫ്രാന്‍സിനായി സ്േകാര്‍ ചെയ്തു. ക്രെയ്ഗ് ഗുഡ്വിന്‍ ഓസട്രേലിയയുടെ ആശ്വാസ ഗോള്‍ നേടി. ചൊവ്വാഴ്ച രാത്രി നടന്ന ഡെന്മാര്‍ക്ക്-ടുണീഷ്യ, മെക്‌സിക്കോ-പോളണ്ട് മത്സരങ്ങള്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

അട്ടിമറിച്ച് സൗദി, ഞെട്ടിവിറച്ച് അർജന്റീനഅവിശ്വസനീയം, അവര്‍ണനീയം, ആവേശോജ്വലം. ഇതാ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്ന്. ഇതാ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്ന്. ഇതാ ലോകം ഞെട്ടിത്തരിച്ച നിമിഷം. ലോകമെങ്ങുമുള്ള ആരാധകര്‍ മരവിച്ചുപോയ നിമിഷം. ലോകകപ്പ് ഫുട്‌ബോളില്‍ കൊമ്പുകുലുക്കി വന്ന അര്‍ജന്റീനയെ മുട്ടുകുത്തിച്ച് ചരിത്രം രചിച്ച് സൗദി അറേബ്യ. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ഞെട്ടുന്ന തോല്‍വി. ലോകകപ്പിന്റെ ചരിത്രത്തില്‍ അര്‍ജന്റീന നേരിടുന്ന ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണിത്. ദിക്കും ദിശയുമറിയാതെ തപ്പിത്തടഞ്ഞ ലയണല്‍ മെസ്സി പത്താം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ലീഡ് ചെയ്ത ശേഷമാണ് അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയത്.

അർജന്റീന- സൗദി മാച്ച് റിപ്പോര്‍ട്ട് വായിക്കാം

ഡെന്മാര്‍ക്കിന് സമനില പൂട്ടിട്ട് ടുണീഷ്യ

നിലവിലെ യൂറോ കപ്പ് സെമി ഫൈനലിസ്റ്റുകള്‍.. കടലാസില്‍ അതിശക്തര്‍. പക്ഷേ ഇതൊന്നും ടുണീഷ്യയ്ക്ക് വിഷയമല്ലായിരുന്നു. 2022 ഫുട്ബോള്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തില്‍ കരുത്തരായ ഡെന്മാര്‍ക്കിനെ ടുണീഷ്യ സമനിലയില്‍ തളച്ചു. ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല. മത്സരത്തിലുടനീളം ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഗോള്‍കീപ്പര്‍മാരായ ഷ്മൈക്കലും ഡാഹ്‌മെനുമാണ് മത്സരത്തിലെ താരങ്ങള്‍. ഇരുവരുടെയും മികച്ച സേവുകള്‍ മത്സരത്തില്‍ ഗോള്‍ പിറക്കാതിരുന്നതിന് കാരണമായി.

ഡെന്മാർക്ക് - ടുണീഷ്യ മാച്ച് റിപ്പോര്‍ട്ട് വായിക്കാം

സമനില പാലിച്ച് മെക്‌സികോയും പോളണ്ടും

ഗ്രൂപ്പ് സിയിലെ തുല്യശക്തികളുടെ പോരാട്ടത്തില്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് മെക്സികോയും പോളണ്ടും. രണ്ട് ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം അകന്ന്നിന്നു. പ്രത്യാക്രമണത്തിലൂടെയാണ് രണ്ട് ടീമുകളും എതിര്‍ ഗോള്‍മുഖത്തേക്ക് കുതിച്ചെങ്കിലും പ്രതിരോധ നിര രക്ഷയ്ക്കെത്തുന്ന കാഴ്ചയാണ് മത്സരത്തിലുടനീളം കണ്ടത്. മുന്നിലെത്താനുള്ള സുവര്‍ണാവസരം നായകന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി പാഴാക്കിയത് പോളണ്ടിന് തിരിച്ചടിയായി. 57ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചാവോ രക്ഷപ്പെടുത്തുകയായിരുന്നു.

മെക്‌സിക്കോ - പോളണ്ട് മാച്ച് റിപ്പോര്‍ട്ട് വായിക്കാം

ആഘോഷമായി തുടങ്ങി ചാമ്പ്യന്‍ ഫ്രാന്‍സ്

ഒന്നു വിറച്ചുപോയി ഫ്രാന്‍സ്. പിന്നെ അന്ധവിശ്വാസത്തെ അടിച്ചുപറത്തി നാലടിച്ച് ഖത്തറില്‍ വീറ് തെളിയിച്ച് ആഘോഷം നടത്തി. ഒരുവേള അര്‍ജന്റീനയുടെ മഹാദുരന്തം പേക്കിനാവു കണ്ടെങ്കിലും ചാമ്പ്യന്മാരുടെ ശാപമായ ആദ്യകളിയുടെ കടമ്പയില്‍ തട്ടിവീഴാതെ കരകയറുകയല്ല, ഗോള്‍വര്‍ഷം തന്നെ നടത്തി ആദ്യമത്സരം ആഘോഷമാക്കുകയായിരുന്നു നിലവിലെ ലോകചാമ്പ്യന്‍. ഗ്രൂപ്പ് ഡിയില്‍ ഓസ്‌ട്രേലിയക്കെതിരേ ഒന്നിനെതിരേ നാലു ഗോളിന്റെ ജയം. ഒന്‍പതാം മിനിറ്റില്‍ ഹാരി സൗട്ടറിന്റെ ക്രോസ് ഫീല്‍ഡ് പാസ് പിടിച്ചെടുത്ത് മാത്യു ലെക്കി നല്‍കിയ ക്രോസില്‍ നിന്നുള്ള ക്രെയ്ഗ് ഗുഡ്വിന്റെ ഞെട്ടുന്ന ഗോളില്‍ പകച്ചുപോയ ഫ്രാന്‍സ് പിന്നീട് അഞ്ച് മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ വലയിലാക്കി തിരിച്ചുവന്നു. രണ്ടാം പകുതിയില്‍ രണ്ടെണ്ണം കൂടി വലയില്‍ കയറ്റി അവര്‍ മറ്റൊരു സൗദി ആകുമായിരുന്ന ഓസ്‌ട്രേലിയയെ തരിപ്പണമാക്കുകയായിരുന്നു.|

ഫ്രാൻസ് - ഓസ്‌ട്രേലിയ മാച്ച് റിപ്പോര്‍ട്ട് വായിക്കാം

Content Highlights: FIFa World Cup 2022 key events: Historic Saudi win on day 3 in Qatar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented